വയറിൽ കാൻസർ ഉണ്ടോ…? ലക്ഷണങ്ങൾ പറയും…

ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കുകയും തുടച്ചുനീക്കുകയും ചെയ്യാം.

ഇന്ത്യയിലെ കാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. പാസീവ് (നിഷ്‌ക്രിയമായ) പുകവലിയും ശ്വാസകോശ അര്‍ബുദത്തിലേക്കു നയിക്കും. ആധുനിക ഭക്ഷണരീതി വര്‍ധിച്ചുവരുന്ന കാന്‍സര്‍ കാരണങ്ങളില്‍ ഒന്നാകുന്നു. പ്രത്യേകിച്ചു റെഡ് മീറ്റ്. സ്ത്രീകളുടെ രക്തത്തിലെ അമിതമായ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് രോഗസാധ്യത ഉയര്‍ത്തും. പ്രത്യേകിച്ചു സ്തനം, ഗര്‍ഭാശയ കാന്‍സര്‍.

ഉപ്പിലിട്ടത്, അച്ചാറുകള്‍, പുകയാളിയതോ കരിക്കപ്പെട്ടതോ ആയ ഭക്ഷണങ്ങളും കാന്‍സറിനു കാരണമാകുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കും. അള്‍ട്രാവയലറ്റ് റേഡിയേഷന്‍, എക്സ് റേ എന്നിവ കോശങ്ങളിലെ ജനിതക സംവിധാനങ്ങളെ മാറ്റം വരുത്തി ത്വക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. പാരമ്പര്യവും കാന്‍സര്‍ സാധ്യത ഉയര്‍ത്തുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.