ഈ ചെടി വളർത്തിയാൽ കാൻസർ വരുമോ…?

യൂഫോർബിയേസിയേ വർഗ്ഗത്തിൽ പെട്ട യൂഫോർബിയ മിലി ക്രൌൺ ഓഫ് തോൺസ്, അല്ലെങ്കിൽ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷിൽ അറിയപ്പെടുന്ന ചെടിയാണ്‌. മഡഗാസ്കർ ആണ് ഇതിൻറെ ഉത്ഭവമെങ്കിലും ചൈനക്കാർ തായിലാന്റിൽ നട്ടുപിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയ ഉണ്ടെന്ന് കരുതുന്നു. ആഫ്രിക്കൻ കാടുകളിലും സൗത്ത് അമേരിക്കൻ ആമസോൺ വനങ്ങളിലും സമൃദ്ധമായി വളരുന്ന ചെടിയാണ് യൂഫോർബിയ തിരുക്കള്ളി.

ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു. പെൻസിൽ ചെടി എന്ന അപരനാമത്തിൽ ഇതറിയപ്പെടുന്നു. കേരളത്തിലെ വനപ്രദേശത്തും അട്ടപ്പാടിയിലും ഈ ചെടി സുലഭമായി കാണാം. ഇലയില്ലാത്ത, പെൻസിലിന്റെ ആകൃതിയിൽ ഉരുണ്ട പച്ചത്തണ്ടുമായി നില്ക്കുന്ന ഈ ചെടി പൂന്തോട്ടങ്ങളിലെ ഒരു അലങ്കാരച്ചെടി കൂടിയാണ്‌.

ചാരനിറമുള്ള കാണ്ഡങ്ങളിൽ ചെറിയ മുള്ളുകളോടു കൂടിയ ഒരു സാധാരണ സസ്യമാണിത്. വളരെ നാൾ നിലനിൽക്കുന്ന ചെറിയ പൂക്കൾ മുള്ളുകളുടെ അറ്റത്ത് ഉണ്ടാകുന്നു. പ്രത്യേകിച്ച് വസന്തകാലത്ത് ഈ ചെടി പൂക്കുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങി പല നിറങ്ങളിൽ ലഭ്യമാണ്. സാധാരണ യൂഫോർബിയ ശരാശരി 2 അടി ഉയരത്തിൽ വളരുന്നത് കാണാം. കള്ളിച്ചെടികളെ പോലെതന്നെ തണ്ടുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കള്ളിച്ചെടികളെ പോലെ മുള്ളുകൾ ഇതിനും ഉണ്ട്. ഈ മുള്ളുകളിൽ വിഷാംശം നിറഞ്ഞ അക്രിഡ് ലാറ്റെക്സ് ഉണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.