അച്ചനെ ഒരു നോക്ക് കാണാൻ നാട്ടിലേക്ക് പറന്നിറങ്ങി ദ്രുതി; ഹൃദയം ഭേദകമായ കാഴ്ച്ചയ്ക്ക് സാക്ഷിയായി തെന്നിന്ത്യൻ സിനിമ ലോകം

ബോളിവുഡ് ഇതിഹാസം എന്നുപോലും വിശേഷിപ്പിക്കുവാൻ സാധിക്കുന്ന താരമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പുനിത് രാജ് കുമാർ. വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച താരത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. വീട്ടിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആയിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ എത്തുന്നതിനു മുൻപേ തന്നെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരുന്നു എന്നാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്.

എന്നിട്ടു കൂടി അദ്ദേഹത്തിൻറെ ജീവൻ നിലനിർത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് തങ്ങൾ വളരെയധികം പരിശ്രമിച്ചിരുന്നു എന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ വിയോഗവാർത്ത വളരെയധികം വിഷമത്തോടെ കൂടിയാണ് സിനിമാലോകവും ആരാധകരും ഏറ്റുവാങ്ങിയത്.

പ്രിയനടന്റെ വിയോഗം കേട്ട് കുഴഞ്ഞുവീണ് ഒരു ആരാധകൻ മരിച്ച സംഭവം കർണാടകയിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. മകൾ അമേരിക്കയിൽനിന്നും എത്താൻ വൈകിയതിനെ തുടർന്ന് ആയിരുന്നു താരത്തിന്റെ അന്ത്യകർമ്മങ്ങൾ ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നത്. അച്ഛൻ രാജകുമാറിന്റെയും അമ്മയുടെയും മൃതദേഹം അടക്കം ചെയ്തിരിക്കുന്ന സമാധി സ്ഥലത്തിന് അടുത്തായിരിക്കും ഇനി പുനിത് വിശ്രമിക്കുക. താരത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചത് മുതൽ എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ അച്ഛനെ ഒരുനോക്കുകാണാൻ അമേരിക്കയിൽ നിന്നും എത്തിയ ദ്രുതിയുടെ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറൽ ആയി മാറുന്നത്. അച്ഛനെ ഇങ്ങനെ കാണാനാണോ ഞാൻ അമേരിക്കയിൽ നിന്ന് വന്നത് എന്ന് മനംനൊന്തു ചോദിക്കുന്നത് ദ്രുതിയുടെ അടുത്ത് അമ്മ വിഷമിച്ചിരിക്കുന്ന ചിത്രങ്ങളും ദ്രുതി അമ്മയോട് സംസാരിക്കുന്ന ചിത്രങ്ങളും പുറത്തു വന്ന് കഴിഞ്ഞു. സുമലത അടക്കം നിരവധി പേരാണ് പ്രിയനടന് അന്ത്യോപചാരമർപ്പിക്കാൻ ആയി എത്തിയത്. ഒരു നടനെതിലുപരി നല്ലൊരു മനുഷ്യൻ എന്നനിലയിലും പുനിത് രാജ് കുമാർ തിളങ്ങിനിന്നിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി നിന്നിരുന്നത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine LifeCine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.