ഇത് അഴകിന്റെ രാജ്ഞി തന്നെ. സൗന്ദര്യം തുളുമ്പുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും ഞെട്ടിച്ച് അനുശ്രീ… | Actress Anusree Shines In Blue

Actress Anusree Shines In Blue : മലയാള സിനിമാ ലോകത്ത്‌ നിന്നും പുറത്ത് പോകാതെ ഇന്നും സജീവമായി നിലനിൽക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണല്ലോ അനുശ്രീ. ഇന്നും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം ഫഹദ് ഫാസിൽ നായകനായ “ഡയമണ്ട് നെക്ലൈസ്” എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രങ്ങളാൽ മലയാള സിനിമാ ലോകത്ത് സജീവമായി മാറുകയായിരുന്നു താരം.

തന്റെ കരിയറിലെ തുടക്കകാലത്ത് നാടൻ വേഷങ്ങൾക്കായിരുന്നു താരം പ്രാധാന്യം കൊടുത്തിരുന്നത് എങ്കിലും പിന്നീട് ഗ്ലാമറസ് വേഷമടക്കമുള്ള ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ തെളിയിക്കുകയായിരുന്നു. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ 12th Man എന്ന മോഹൻലാൽ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരം കൈയ്യടികൾ നേടുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം എന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Actress Anusree Shines In Blue
Actress Anusree Shines In Blue

താരം ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മോഡേൺ ഡ്രസ്സുകളും, ട്രഡീഷണൽ കോസ്റ്റ്യൂമുകളും തനിക്ക് ഒരുപോലെ ഇണങ്ങുമെന്ന് അനുശ്രീ തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെ തെളിയിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു ചിത്രമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നീല നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അധികം ആഭരണങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ഈയൊരു ഫോട്ടോഷൂട്ട് ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ ഇടംപിടിച്ചതോടെ അഴകിന്റെ അവസാന വാക്കാണ് അനുശ്രീ എന്ന തരത്തിലുള്ള പല കമന്റുകളും ആരാധകരുടെ ഭാഗത്തുനിന്നും കാണാവുന്നതാണ്. പലപ്പോഴും സാരിയിൽ അതീവ ഗ്ലാമറസായുള്ള തന്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുള്ളതിനാൽ മറ്റു വസ്ത്രങ്ങളെക്കാൾ സാരിയാണ് അനുശ്രീക്ക് ഏറെ ഇണങ്ങുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.