ഇതെന്താ മഞ്ജുവാകാനുള്ള പുറപ്പാടാണോ; ഭാവനയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ ചോദിക്കുന്നത് ഇങ്ങനെ… | Actress Bhavana’s New Look Goes Viral

Actress Bhavana’s New Look Goes Viral : മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ ഭാവന മേനോൻ. നിരവധി ഹിറ്റ് ആൻഡ് എവർഗ്രീൻ ചിത്രത്തിലൂടെ മോളിവുഡ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ ഭാവന കമൽ സംവിധാനം ചെയ്ത “നമ്മൾ ” എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ട് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്യുകയായിരുന്നു ഇവർ. മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളിലെ നായിക കൂടിയായതോടെ പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടാനും ചുരുങ്ങിയ കാലം കൊണ്ട് ഇവർക്ക് സാധിച്ചിരുന്നു.

എന്നാൽ പിന്നീട് കന്നഡ സിനിമാ നിർമാതാവായ നവീനുമായുള്ള വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്നും തീർത്തും വിട്ടുനിൽക്കുകയും ഇക്കാലയളവിൽ കന്നഡ സിനിമാലോകത്ത് സജീവമായി മാറുകയും ചെയ്യുകയായിരുന്നു. എന്നാൽ പ്രേക്ഷകരുടെയും സിനിമ പ്രേമികളുടെയും നിരന്തരമായ അഭ്യർത്ഥനകൾക്ക് ശേഷം ഭാവന മലയാളത്തിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ. ആദിൽ മൈമൂനത്ത് അഷ്റഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന “ന്റിക്കാക്കാക്കൊരു പ്രേമണ്ടായിർന്ന്” എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. മാത്രമല്ല ഈ ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Actress Bhavana's New Look Goes Viral
Actress Bhavana’s New Look Goes Viral

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന ഒരു താരം എന്ന നിലയ്ക്ക് തന്റെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കാൻ ഭാവന മടി കാണിക്കാറില്ല. മാത്രമല്ല തന്റെ ലേറ്റസ്റ്റ് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെച്ചുകൊണ്ട് പലപ്പോഴും ഭാവന ആരാധകരെ ഞെട്ടിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളോടൊപ്പമുള്ള ക്യാപ്ഷൻ തന്നെയായിരിക്കും പലപ്പോഴും ഏറെ ശ്രദ്ധേയമായിരിക്കുക. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ തന്റെ ഒരു ലേറ്റസ്റ്റ് ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് താരം. ചുവപ്പും കറുപ്പും നിറത്തിലുള്ള ഒരു ടീഷർട്ട് ധരിച്ചു കൊണ്ടുള്ള ഒരു ഹാഫ് ക്ലോസപ്പ് ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.

അല്പം മുടി കണ്ണുകൾക്ക് മീതെയും മറ്റുള്ളവ ഇരുവശങ്ങളിലുമായും അതീവ ഗ്ലാമറസ് ലുക്കിലാണ് ഭാവന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ” ഹാപ്പിനസ് ഈസ് ഗുഡ് ഹെയർ ഡേ” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ഫാൻസ് ഗ്രൂപ്പുകൾക്കിടയിൽ വൈറലായി മാറുകയും ചെയ്തു. ഈ ഒരു ചിത്രത്തിന് താഴെ രസകരമായ പല കമന്റ്കളും കാണാൻ സാധിക്കുന്നതാണ്. നിങ്ങൾ എന്താണ് മഞ്ജു വാര്യർക്ക് പഠിക്കുകയാണോ, ഇവിടെ ഏത് ലുക്കും വഴങ്ങും, മഞ്ജു മാറ്റി പിടിച്ചപ്പോൾ ഈ ലുക്ക് ഭാവന ഏറ്റെടുത്തോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ പ്രതികരണങ്ങൾ.