തമിഴ് സിനിമ ലോകത്തെ താര സുന്ദരി; ഈ മിടുക്കി കുട്ടി ആരെന്ന് മനസ്സിലായോ… | Actress Childhood Pics Goes Viral Malayalam

Actress Childhood Pics Goes Viral Malayalam : സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. തങ്ങൾ വളരെ ഇഷ്ടത്തോടെയും ആരാധനയോടെയും ടെലിവിഷൻ സ്ക്രീനിലും ബിഗ് സ്ക്രീനിലും മറ്റും കാണുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുവാൻ ആരാധകര്‍ക്കുള്ള താത്പര്യമാണ്, സെലിബ്രിറ്റികളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിക്കാൻ കാരണം. ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത് മറ്റൊരു താര നായികയുടെ ബാല്യകാല ചിത്രവുമായിയാണ്.

ഈ ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയുടെ മുഖത്തേക്ക് ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നിങ്ങൾ ഒരുപാട് തമിഴ് സിനിമകളിൽ കണ്ട ഒരു നായികയുടെ മുഖവുമായി സാദൃശ്യം തോന്നുന്നുണ്ടോ. അതെ, ‘സാമി’, ‘ഗില്ലി’ തുടങ്ങി അനേകം ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ ഇഷ്ട നായികയായി മാറിയ തൃഷയാണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന കുട്ടി താരം.

Actress Childhood Pics Goes Viral News Malayalam
Actress Childhood Pics Goes Viral News Malayalam

1999-ലെ മിസ് ചെന്നൈ കോണ്ടസ്റ്റിലെ ജേതാവ് ആയതിന് പിന്നാലെയാണ് തൃഷ സിനിമ മേഖലയിലേക്ക് എത്തിയത്. 1999-ൽ പുറത്തിറങ്ങിയ ‘ജോഡി’ എന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ അഭിനയിച്ചുകൊണ്ടായിരുന്നു തൃഷയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. പിന്നീട്, 3 വർഷങ്ങൾക്കപ്പുറം സൂര്യയുടെ നായികയായി ‘മൗനം പേസിയാദേ’ എന്ന ചിത്രത്തിലൂടെ ലീഡ് റോളിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട്, കോളിവുഡിൽ തൃഷ തന്റെ പേര് മുൻനിര നായികമാർക്കൊപ്പം അടയാളപ്പെടുത്തി. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ തൃഷ, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിയാണ് തൃഷ മലയാളികൾക്ക് മുന്നിൽ എത്തിയത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം ‘റാം’ലും തൃഷ നായികയായി എത്തുന്നുണ്ട്.