അല്പം വൈകിയെങ്കിലും സ്നേഹം പങ്കുവയ്ക്കുവാൻ മറക്കാതെ മീനാക്ഷി; സോഷ്യൽ മീഡിയ കീഴടക്കി ഈ അമ്മയും മകളും!! കാവ്യയുടെ പിറന്നാൾ ആഘോഷം വൈറലാകുന്നു… | Actress Kavya Madhavan Birthday Wish By Meenakshi Dileep Malayalam

Actress Kavya Madhavan Birthday Wish By Meenakshi Dileep Malayalam : മലയാള സിനിമയുടെ നായിക സങ്കല്പം എന്ന പദവിക്ക് അർഹയായിട്ടുള്ള താരമാണ് കാവ്യാമാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയുടെ നായിക എന്ന മുഖമായി കാവ്യാമാധവൻ വളരുകയായിരുന്നു. ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായിക എന്ന കുപ്പായം അണിയുന്നത്.

അഴകിയ രാവണൻ, തിളക്കം, റൺവേ, കൊച്ചി രാജാവ്, ലയൺ, ചക്കരമുത്ത്, പാപ്പിയപ്പച്ച, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്ത്യൻ ബ്രദർസ്, ക്ലാസ്മേറ്റ്സ്, ഈ പട്ടണത്തിൽ ഭൂതം, തെങ്കാശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, മീശ മാധവൻ, മിഴി രണ്ടിലും, സദാനന്ദൻറെ സമയം, പെരുമഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കാവ്യക്ക് കഴിഞ്ഞു. ഇതിൽ അധികവും ദിലീപിൻറെ നായികയായോ സഹോദരിയായോ ഒക്കെയായിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. 2004ലും 2011ലും കാവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

2009ൽനിഷാൽ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷത്തിനുശേഷം ഇരുവരും നിയമപരമായി വേർപിരിയുകയും പിന്നീട് 2016 നടൻ ദിലീപിനെ കാവ്യ വിവാഹം കഴിക്കുകയും ആയിരുന്നു. ഇപ്പോൾ താരം തന്റെ 38 പിറന്നാൾ ആഘോഷകരം ആകുകയാണ്. താരത്തിന് എല്ലാ പിറന്നാളിനും പതിവായി ആശംസയുമായി എത്താറുള്ള ഒരാളാണ് ദിലീപ്, മഞ്ജുവാര്യർ ദമ്പതികളുടെ മകളായ മീനാക്ഷി ദിലീപ്. എല്ലാതവണയും മീനാക്ഷി കാവ്യക്കും ബെസ്റ്റ് ഫ്രണ്ട് ആയ നമിതയ്ക്കും പിറന്നാളാശംസകളുമായി രംഗത്തെത്താറുണ്ട്.

ഇരുവരുടെയും പിറന്നാൾ ഒരേ ദിവസമാണ് എങ്കിലും ഇത്തവണ കാവ്യയ്ക്ക് അല്പം താമസിച്ചാണ് മീനാക്ഷി പിറന്നാളാശംസകൾ പങ്കുവെച്ചത്. കാവ്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഒരു ഹൃദയത്തിൻറെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ കമൻറ് ബോക്സ് മീനാക്ഷി ഓഫ് ചെയ്തിട്ടിരിക്കുകയാണ്. കുറച്ചുനാളുകൾക്ക് മുമ്പ് ഒരു മാഗസിന് വേണ്ടി എടുത്ത ചിത്രമാണ് മീനാക്ഷി ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.