ഒടുവിൽ അവർ ഒന്നിച്ചു; അച്ഛനും അമ്മയ്ക്കുമൊപ്പം മൗനരാഗത്തിലെ സോണി… | Actress Shriswetha With Parents Malayalam

Actress Shriswetha With Parents Malayalam : പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പരമ്പരയാണ് മൗനരാഗം. ആ പരമ്പരയിലെ ഓരോ പുതിയ എപ്പിസോഡുകളും കാണാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറ്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന ഈ പരമ്പര ടി ആർ പി റേറ്റിങ്ങുകളിൽ മുൻപന്തിയിലാണ്.
കഥയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തിലാണ് ആരാധകർ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെലുങ്ക് സീരിയൽ ആയ മൗനരാഗത്തിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര.

ഈ പരമ്പരയുടെ സംവിധാനം നിർവഹിക്കുന്നത് മനു സുധാകരനാണ്.
എസ് രമേഷ് ബാബുവാണ് നിർമ്മാണം നിർവഹിക്കുന്നത്.
കല്യാണി എന്ന കഥാപാത്രത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. സംസാരശേഷിയില്ലാത്ത കല്യാണി കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന ദുരിതങ്ങളും തുടർന്ന് കിരൺ എന്ന ചെറുപ്പക്കാരനുമായുള്ള കല്യാണവും ശേഷമുള്ള കല്യാണിയുടെ ജീവിതവുമാണ് കഥയിലുള്ളത്.ഐശ്വര്യ റാംസായി ആണ് കല്യാണി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിന്റെ ഭർത്താവ് കിരണായി വേഷം ചെയ്യുന്നത് നലീഫ് ആണ്.ശ്രീശ്വേത ആണ് കിരണിന്റെ പെങ്ങൾ സോണിയായിവേഷമിടുന്നത്.ഫിറോഷ് ആണ് സോണിയയുടെ അച്ഛനായ ചന്ദ്രശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഞ്ചു നായർ ആണ് കിരണിന്റെ അമ്മയായ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ശ്രീ ശ്വേതാ തന്നെയാണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മൗനരാഗം പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ ചന്ദ്രശേഖരനും രൂപയോടും ഒപ്പം മകളായി സോണി നിൽക്കുന്ന വീഡിയോയാണിത്. പരമ്പരയുടെഭാഗമായി ഡ്രസ്സ് എടുക്കാൻ പോകുന്ന സമയത്ത് വെഡിങ് സെന്ററിൽ വച്ച് എടുത്ത ഒരു വീഡിയോ ആണിത്.ചന്ദ്രശേഖരനും രൂപയും വളരെ നാളായി പിരിഞ്ഞു കഴിയുകയാണ്. വീഡിയോയ്ക്ക് താഴെ ഇരുവരും കണ്ടുമുട്ടി എന്ന തരത്തിൽ ആരാധകർ കമന്റ് പങ്കുവെച്ചിട്ടുണ്ട്. മൈ ഫാമിലി എന്ന അടിക്കുറിപ്പോട് കൂടിയാണ് ശ്വേത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം ഒരു കുടുംബം പോലെ തന്നെയാണ് കഴിയുന്നതെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.