അടുക്കള വേസ്റ്റ് എന്താ ചെയ്യാ..!!!.. 7 ദിവസംകൊണ്ട് പുഴുവും മണവും ഇല്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാം

7 ദിവസംകൊണ്ട് പച്ചക്കറി വേസ്റ്റിൽനിന്ന് പുഴു ഇല്ലാത്ത മണമില്ലാത്ത വളം ഉണ്ടാക്കാം. നമ്മുടെ ഓരോരുത്തരുടേയും വീട്ടിലെ അടുക്കളയിൽ നിന്ന് നിത്യവും ധാരാളം പച്ചക്കറിയുടെയും മീനിന്റെയും മറ്റും മാലിന്യം ഉണ്ടാവാറുണ്ട്. ഇത് എവിടെ കളയും എന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി പറമ്പിലേക്കും വഴിയിലേക്കും വലിച്ചെറിയേണ്ട ! അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം. ജൈവ മാലിന്യങ്ങള്‍ പ്രകൃതിക്കോ മനുഷ്യനോ ദോഷകരമായി ബാധിക്കുന്നതല്ല. അവ മണ്ണില്‍ അലിഞ്ഞു ചേരുന്നതാണ്. ഒരു കമ്പോസ്റ്റ് തയാറാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു കണ്ടയിനര്‍ ആണ്. അത് നമ്മുടെ വീട്ടിലെ പൊട്ടിയ ബക്കറ്റോ പെയിന്റ് പാട്ടയോ മറ്റോ ഉപയോഗിക്കാം. കണ്ടയിനറിന് ചുറ്റിലും കുറെ ദ്വാരങ്ങള്‍ ഉണ്ടാക്കുക .അതുപോലെ തന്നെ കണ്ടയിനറിന് അടി ഭാഗത്തും ദ്വാരങ്ങള്‍ ഇടണം.

അടിഭാഗത്ത്‌ ദ്വാരങ്ങള്‍ ഇടുന്നത് കംബോസ്ടിന് ഉള്ളിലുള്ള ആവശ്യമില്ലാത്ത ജലാംശവും മറ്റും പുറത്തേക്കു പോകുന്നതിനു സഹായിക്കും. അതുപോലെ ഒരു മൂടിയും വേണം. വേസ്റ്റ് ഇടാനുള്ള പാത്രം റെഡി ആയി കഴിഞ്ഞാൽ അടുക്കളയിലെ എല്ലാത്തരം പച്ചക്കറി, പഴവർഗ്ഗം, തേയിലചണ്ടി, മുട്ടത്തോട് ഇവയെല്ലാം ചേർക്കാം. ഈ കമ്പോസ്റ്റിലേക്ക് വേറെ എന്തൊക്കെ വേസ്റ്റ് ചേർക്കാം ഏതൊക്കെ ചേർക്കാൻ പാടില്ല എന്നൊക്കെ വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepu PonnappanDeepu Ponnappan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.