വെള്ളത്തിനടിയിൽ മത്സ്യ കന്യകയെ പോലെ നീന്തിത്തുടിച്ച് അഹാന; മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് താരം… | Ahaana Krishna In Mermaid Look Goes Viral

Ahaana Krishna In Mermaid Look Goes Viral : മലയാള സിനിമാ ലോകത്തെ യുവ ഗ്ലാമറസ് നടിമാരിൽ ഒരാളാണല്ലോ അഹാന കൃഷ്ണകുമാർ. ഒരു അഭിനേത്രി എന്ന നിലയിലും വ്ലോഗർ എന്ന നിലയിലും മറ്റുള്ള നായികമാരെക്കാൾ കൂടുതൽ ആരാധകരെ സൃഷ്ടിച്ചെടുക്കാൻ അഹാനക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാധിച്ചിരുന്നു. പിതാവും മലയാള സിനിമ ലോകത്തെ ശ്രദ്ധേയനായ അഭിനേതാവുമായ കൃഷ്ണ കുമാറിന്റെ പാത പിൻപറ്റി കൊണ്ട് ഞാൻ “സ്ലീവ് ലോപ്പസ്” എന്ന രാജീവ് രവി ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്ത് എത്തുന്നത്.

തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോളിവുഡിലെ യുവ നായികമാർക്കിടയിൽ ഇടം പിടിക്കുകയും ചെയ്തു. അതിനാൽ തന്നെ ഈയൊരു താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനും മറ്റും ആരാധകർക്ക് എന്നും തിടുക്കമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം പലപ്പോഴും തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്.

Ahaana Krishna In Mermaid Look Goes Viral
Ahaana Krishna In Mermaid Look Goes Viral

മാത്രമല്ല താരം പങ്കുവയ്ക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം ആരാധകർക്കായി പങ്കുവെച്ച തന്റെ പുത്തൻ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഭൂമിയിലെ പറുദീസ എന്ന വിശേഷണമുള്ള മാലദ്വീപിൽ അവധി ആഘോഷിക്കാൻ പോകുന്നതിനെക്കുറിച്ചും മറ്റും ഇവർ തന്റെ യൂട്യൂബ് വ്ലോഗിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നേരത്തെ സിമ്മിംഗ് സ്യൂട്ടിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ മഞ്ഞനിറത്തിലുള്ള ഫ്രോക്കിൽ അതി സുന്ദരിയായി മത്സ്യ കന്യകയെ പോലെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഈയൊരു കോസ്റ്റ്യൂമിൽ മാലിദ്വീപിന്റെ ഭംഗി ആവോളമുള്ള പശ്ചാത്തലത്തിൽ പകർത്തിയ നിരവധി ചിത്രങ്ങളും വെള്ളത്തിൽ നീന്തി തുടിക്കുന്നതുമായ ചിത്രങ്ങളുമായിരുന്നു താരം പങ്കുവച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറിയതോടെ തങ്ങളുടെ പ്രിയതാരത്തെ കാണാൻ മത്സ്യ കന്യകയെ പോലെയുണ്ട് എന്നതുൾപ്പെടെയുള്ള നിരവധി പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്.