വെഡിങ്ങ് ഡ്രസ്സ് കാണാൻ കൂടെ വരാമെന്ന് സജിൻ🥰; വേണ്ടെന്ന് ആലീസ്; ഇച്ചായന് വമ്പൻ സർപ്രൈസുമായി ആലീസിന്റെ വെഡിങ്ങ് ഡ്രസ്സ് റിഹേഴ്സൽ!

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ജനപ്രീതി നേടിയ സീരിയലുകളുടെ ഭാഗമായ താരം കൂടിയാണ് ആലീസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾകലമാൻ, സി കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ എന്നീ സീരിയലുകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തന്റെ വിവാഹം നിശ്ചയിച്ച കാര്യം കഴിഞ്ഞദിവസങ്ങളിൽ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആലീസ്. താൻ ഏറെ സന്തോഷത്തോടുകൂടി ചെയ്യുന്ന ഒരു വീഡിയോയാണ് ഇത് എന്നാണ് ആലീസ് പറയുന്നത്. തൻറെ വെഡിങ്ങ് ഡ്രസ്സ് ട്രയൽ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരം പ്ലാമൂട് സിഗ്നലിൽ ഉള്ള Evanshi ഡിസൈൻസ് ആണ് ആലീസിന്റെ വെഡിങ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. അനു ഫാത്തിമയാണ് ഡിസൈനർ. താൻ ഇതുവരെയും ഇച്ചായനോ വീട്ടിലുള്ള മറ്റാർക്കെങ്കിലുമോ വെഡിങ് കോസ്റ്റ്യൂമിനെക്കുറിച്ചുള്ള ഐഡിയ പറഞ്ഞു കൊടുത്തിട്ടില്ലെന്ന് ആലീസ് പറയുന്നു. ഇന്ന് ഇച്ചായൻ കൂടെ വരാൻ ഇരുന്നതാണന്നും താൻ മനപ്പൂർവ്വം ഒഴിവാക്കിയത് വെഡിങ്ങ് ഡേ ഇച്ചായന് ഒരു സർപ്രൈസ് കൊടുക്കാനാണന്നും താരം പറയുന്നു.

ഏതായാലും ത്രെഡ് വർക്കിൽ പൂർത്തിയാക്കിയിരിക്കുന്നു ആലീസിന്റെ വെഡിങ് ഗൗൺ ഒരു അടാർ ഐറ്റം തന്നെയാണ്. ഒരു രാജകുമാരിയെ പോലെ സുന്ദരി ആയിട്ടുണ്ട് എന്നാണ് ഈ വീഡിയോ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്. നവംബർ 18നാണ് ഇരുവരുടെയും വിവാഹം. ആരാധകരും ഇപ്പോൾ ആ ദിവസത്തിനായി ഉള്ള കാത്തിരിപ്പിലാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Alice Christy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.