കറ്റാർ വാഴ നാച്ചുറൽ ആയി കൊളസ്‌ട്രോൾ കുറയ്ക്കുന്നത് എങ്ങനെ…?

ആരോഗ്യം കുറേയൊക്കെ നമ്മുടെ ചെയ്തികളില്‍ നിന്നും ഭക്ഷണ ശീലങ്ങളില്‍ നിന്നും വരുന്നതാണെന്നു പറയാം. ആരോഗ്യത്തെ ഒരു പരിധി വരെ കേടാക്കുന്നത് നമ്മുടെ ശീലങ്ങള്‍ തന്നെയാകും, പിന്നെ ചില ഭക്ഷണങ്ങളും. ആരോഗ്യത്തിന് വെറുംവയറ്റില്‍ ചെയ്യേണ്ട, ഇതിനായി സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് ഏറെ ഗുണം നല്‍കും. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങളാണ് പ്രധാനപ്പെട്ടവ. വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ ഉള്ളവരുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ശീലം എന്നു വേണം, പറയാന്‍. ദഹന പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഇടയാക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുവയറ്റില്‍ കറ്റാര്‍വാഴജ്യൂസ് കുടിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ശരീരത്തിന്റെ തടി കുറയും. ഇതുവഴി ഹൃദയത്തെയും സംരക്ഷിയ്ക്കും. കറ്റാര്‍ വാഴയില്‍ സൈറ്റോസ്റ്റിറോള്‍ എന്നൊരു സോലുബിള്‍ ഫൈബറുണ്ട്. ഇത് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പു നീക്കും. അറ്റാക്ക് പോലെയുളള പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.

പ്രമേഹ രോഗികള്‍ക്ക് ഏറെ ഉത്തമമായ ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇതിലെ പല ഘടകങ്ങളും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നവയാണ്. പ്രമേഹരോഗികള്‍ രാവിലെ വെറുവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ഇത് രക്തതിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. കറ്റാര്‍ വാഴ ജ്യൂസ് ഷുഗര്‍ തോത് നല്ലപോലെ കുറയ്ക്കുന്നതു കൊണ്ടുതന്നെ പ്രമേഹത്തിന്, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്ന രോഗികള്‍ ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക. അല്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂടുതല്‍ കുറയാന്‍ ഇടയാകും.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പൂര്‍ണമായും വിശ്വസിയ്ക്കാവുന്ന ഒരു വഴിയാണ് കറ്റാര്‍വാഴ ജ്യൂസ്. കലോറി തീരെ കുറവായ ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേനു ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.കറ്റാര്‍ വാഴ ശരീരത്തിന്റെ അപയച പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ നല്ലതാണ്. നാരങ്ങാനീരും ഇതിന് ഏറെ നല്ലൊരു വഴി തന്നെയാണ്.

ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം എന്നു വേണം, പറയാന്‍. വയറിന്റെ ആകെയുളള ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കാവുന്ന പാനീയമാണിത്. ആസിഡ് അംശം തീരെയില്ലാത്ത ഒന്നാണിത്.

Comments are closed.