ഗ്ലാമർ ലുക്കിൽ മലയാളികളുടെ പ്രിയതാരം അമേയ; വൈറലായ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Ameya Mathew In Glamour Looks Goes Viral News Malayalam

Ameya Mathew In Glamour Looks Goes Viral News Malayalam : കരിക്ക് വെബ് സീരിസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അമേയാ മാത്യു. വെബ് സീരീസിലെ ഒറ്റ എപ്പിസോഡ് ഹിറ്റ് ആയതോടെ താരം മറ്റൊരു തലത്തിലേക്കാണ് ഉയർന്നത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

രസകരമായ അമേയയുടെ കാപ്ഷനുകൾക്കും ആരാധകർ ഏറെയാണ്. അമേയ പങ്ക് വെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ അടിക്കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. സിമ്പിൾ ലുക്കിൽ കറുപ്പ് ഓഫ് ഷോൾഡർ ബനിയനും ഷോർട്ട്സും അണിഞ്ഞ് ചായ കുടിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

Ameya Mathew In Glamour Looks Goes Viral News Malayalam
Ameya Mathew In Glamour Looks Goes Viral News Malayalam

ചൂട് ചായ ഊതി ഊതി കുടിക്കാനാണ് ഗുപ്തൻ ഇഷ്ടം എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അമൽ ആണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നാടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും അമേയ നടത്താറുള്ള ഫോട്ടോഷൂട്ട് ചില സമയങ്ങളിൽ വിമർശനങ്ങൾക്കും വഴി വെക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് ഉള്ളത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയത്. സിനിമകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഒരു പഴയ ബോം ബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ അമേയ ‘കരിക്ക്’ വെബ്‌ സീരീസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തിമിരം, വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.