അമ്മയറിയാതെയിലെ വിനീത് അങ്ങനെ പഞ്ചപാവമൊന്നുമല്ല കേട്ടോ..!! പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഇങ്ങനെ..!! | Ammayariyathe Vineeth Cast Sajin John

Ammayariyathe Vineeth Cast Sajin John : സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും ചില കഥാപാത്രങ്ങൾക്ക് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ വളരെ എളുപ്പം സാധിക്കും. അത്തരത്തിൽ വളരെ പെട്ടെന്ന് പ്രേക്ഷകമനം കവർന്ന ഒരു കഥാപാത്രമാണ് അമ്മയറിയാതെയിലെ വിനീത്. ആള് വളരെ പാവമാണ്. നിഷ്കളങ്കതയുടെ അങ്ങേയറ്റം. ആ കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ സജിൻ ജോണും അങ്ങനെ തന്നെ. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന അമ്മയറിയാതെ. മകളറിയുന്ന, എന്നാൽ അമ്മയറിയാത്ത ഒരു കഥയാണ് പരമ്പര പറയുന്നത്. അലീന പീറ്റർ എന്ന പെൺകുട്ടി സ്വന്തം അമ്മയോട് ക്രൂരത കാണിച്ചവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതിന്റെ കഥയാണ് അമ്മയറിയാതെ പറയുന്നത്. അലീനയുടെ പാതിസഹോദരി അപർണയെ പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്ന വിനീത് എന്ന കഥാപാത്രം പൊതുവെ ഒരു സാധുവാണ്.

വിനീതായി തകർത്തഭിനയിക്കുന്ന നടൻ സജിൻ ജോൺ പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. സജിൻ ഒരു കോളേജ് അധ്യാപകൻ കൂടിയാണ്. അധ്യാപകവേഷത്തിന് ഇടവേളയിട്ടാണ് അഭിനയരംഗത്തേക്കെത്തിയത്. ഭ്രമണം എന്ന ജോയ്സി പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച സജിൻ പിന്നീട് ചാക്കോയും മേരിയും എന്ന പരമ്പരയിൽ ഒരു അന്ധകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഭിനയത്തിൽ തുടക്കം കുറിച്ച സമയത്ത് നേരിട്ട അപമാനത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം മനസുതുറന്നിരുന്നു. ഭ്രമണം സീരിയൽ കഴിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞതനുസരിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ലൊക്കേഷനിൽ ചെന്നു.

അമ്മയറിയാതെയിലെ വിനീത് അങ്ങനെ പഞ്ചപാവമൊന്നുമല്ല കേട്ടോ..!! പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഇങ്ങനെ..!!
അമ്മയറിയാതെയിലെ വിനീത് അങ്ങനെ പഞ്ചപാവമൊന്നുമല്ല കേട്ടോ..!! പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഇങ്ങനെ..!!

എന്നാൽ അവിടെയെത്തിയപ്പോൾ അദ്ദേഹം സംസാരിക്കാൻ പോലും തയ്യാറായില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് വന്നതാണെന്ന് പറഞ്ഞെങ്കിലും മുഖം തിരിച്ചുകളയുകയാണുണ്ടായത്. മനസിനെ ഏറെ വേദനിപ്പിച്ച സംഭവമാണ് അതെന്നും ഒരു രീതിയിൽ ചിന്തിച്ചാൽ ഓരോ വേദനകളും ഓരോ പാഠങ്ങളാണെന്നും സജിൻ പറഞ്ഞിരുന്നു. തുടക്കത്തിൽ പണം ആവശ്യപ്പെട്ട് കുറെ ഫേക്ക് കാസ്റ്റിംഗ് ഏജൻസികൾ തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ കാശുകൊടുത്തുള്ള റോളുകൾ തനിക്ക് വേണ്ടെന്ന നിലപാടാണ് അന്നേ എടുത്തതെന്നുമാണ് താരം പറയുന്നത്.

നടൻ മിഥുൻ മേനോനുമായുള്ള സൗഹൃദത്തെക്കുറിച്ചും പലപ്പോഴും സജിൻ വാചാലനാകാറുണ്ട്. തന്റെ ജ്യേഷ്ഠസഹോദരനാണ് മിഥുൻ എന്നാണ് സജിൻ പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ ഉപദേശങ്ങൾ സ്വീകരിക്കുന്നതും എല്ലാക്കാര്യങ്ങളും തുറന്നുപറയുന്നതും മിഥുൻ ചേട്ടനോട് തന്നെയെന്നാണ് സജിൻ പറയാറുള്ളത്. ഈയിടെ ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും സജിൻ മറുപടി നൽകിയിരുന്നു. നിലവിൽ പ്രണയമില്ലെന്നും വിവാഹത്തിന് ശേഷം പ്രണയിക്കാമെന്നുമാണ് സജിൻ പ്രതികരിച്ചത്.