എന്റെ കുടുംബത്തിലേക്ക് ഇനി ഒരാളും കൂടി; സന്തോഷ വാർത്തയുമായി കുടുംബവിളക്കിലെ പഴയ ശീതൾ..!! ഇത് ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരം… | Amritha Nair Bought New Car Malayalam

Amritha Nair Bought New Car Malayalam : മലയാള ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമായ താരമാണ് അമൃത നായർ. ചലച്ചിത്രരംഗത്തും മോഡലിംഗ് രംഗത്തും നിറസാന്നിധ്യമാണ് താരം ഇന്ന്… മലയാള ടെലിവിഷൻ പരമ്പരകളിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബ വിളക്ക് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയിലൂടെ ആരാധകരുടെ മനസ്സുകവരാൻ അമൃതയ്ക്ക് സാധിച്ചു. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് താരം.

മഴവിൽ മനോരമ സംരക്ഷണം ചെയ്ത ഡോക്ടർ റാം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കുള്ള അമൃതയുടെ അരങ്ങേറ്റം. ടെലിവിഷൻ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയ രംഗത്തും സജീവമാണ് അമൃത. തന്റെ എല്ലാ വിശേഷങ്ങളും അമൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമൃതയുടെ പുത്തൻ വിശേഷങ്ങളാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.. ചിങ്ങം1 പുതുവർഷത്തിൽ തന്നെ തന്റെ രണ്ട് സ്വപ്നങ്ങളിൽ ഒന്ന് സാക്ഷാത്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയതാരം.

ഒന്ന് നല്ലൊരു വീട്, മറ്റൊന്ന് വാഹനം.. ഇപ്പോഴിതാ സ്വന്തമായി ഒരു കാർ വാങ്ങിച്ചിരിക്കുകയാണ് താരം. കിയ സോണറ്റിന്റെ കറുപ്പ് നിറത്തിലുള്ള കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അമ്മയും സഹോദരനും അമ്മയുടെ സഹോദരിയും എല്ലാവരും ചേർന്ന് വളരെ സന്തോഷത്തോടെ പുതിയൊരു തുടക്കത്തിന് സാക്ഷ്യം വഹിക്കുന്ന വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഒത്തിരി നാളത്തെ ആഗ്രഹമാണ് ഇതൊന്നും, ഇത് നേടിയെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും താരം ആരാധകരോട് പറഞ്ഞു. കെ എൽ 80 6852 നമ്പറിൽ ഉള്ള വണ്ടിയാണ് അമൃതയുടേത്.

പുതിയ കാറിൽ കയറിയിരുന്ന് സന്തോഷത്തോടെ തൊട്ട് നോക്കുന്ന അമൃതയെയും നമുക്ക് വീഡിയോയിൽ കാണാം.. വളരെ പ്രാർത്ഥനയോടെ തന്നെയാണ് അമൃതയുടെ അമ്മ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതും. കുടുംബത്തിന്റെ സന്തോഷത്തിൽ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം ആഗ്രഹിച്ച നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത് എന്ന്..അമൃതയുടെ ഈ സന്തോഷം തന്റെ ഇൻസ്റ്റഗ്രാം പേജ് ആയ അമൃത ഓഫീഷ്യലിലൂടെയും താരം പങ്കു വെച്ചിട്ടുണ്ട്. എന്റെ സ്വപ്നം അങ്ങനെ സാക്ഷാത്കരിച്ചു… എന്ന് തുടങ്ങുന്ന ഒരു കുറിപ്പുമായി ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അമൃതയുടെ സന്തോഷത്തിൽ ആരാധകരും പങ്കു ചേർന്നിട്ടുണ്ട്.