വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു; പാപ്പുവിന് എല്ലാം മനസിലാക്കാനുളള പക്വതയുണ്ട്!! മാനസികമായി തകര്‍ന്നു പോയ പല സന്ദര്‍ഭങ്ങളിലും തനിക്ക് കൂട്ടായത്… | Amritha Suresh And Gopi Sundar Interview Malayalam

Amritha Suresh And Gopi Sundar Interview Malayalam : സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രണയ ജോഡികളാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഇരുവരുടേയും പുതിയ വിശേഷങ്ങള്‍ കാത്തിരിക്കുന്ന ആരാധകരുടെ ഇടയിലേക്കാണ് പുതിയ വീഡിയോയുടെ ടീസര്‍ എത്തിയത്.. ഇതാണ് അവരും കാത്തിരിക്കുന്നത്…. സമൂഹ മാധ്യമങ്ങളില്‍ പുതിയ വീഡിയോയുടെ ചെറിയ ഭാഗം പങ്കുവെച്ചു കൊണ്ടുളള ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തത് വളരെ വേഗത്തിലാണ്…. ഗായിക അമൃതാ സുരേഷുമൊന്നിച്ചുളള പ്രണയാര്‍ദ്രമായ ഗാനത്തിന്റെ ടീസറിനെ കുറിച്ചുളള രസകരമായ വിശേഷങ്ങളുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. അമൃതയുമായി പ്രണയത്തിലാണെന്ന വിവരം അടുത്തിടെയാണ് ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചത്. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.

അതിനിടയിലാണ് ഇരുവരുമൊന്നിച്ചുളള ‘തൊന്തരവ’ എന്ന സംഗീത ആല്‍ബത്തിലെ ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്. തൊന്തരവയുടെ ടീസറിന്റെ പ്രമോഷനു വേണ്ടി ആദ്യം ഇരുവരുമൊന്നിച്ച് കാറില്‍ പോകുന്ന ഒരു ഫോട്ടോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ അതിനു വേണ്ടത്ര പ്രാധാന്യമോ കമന്റുകളോ ഒന്നും തന്നെ വന്നില്ല, പിന്നീടാണ് ഗാനത്തിലെ സസ്പെന്‍സ് ത്രില്ലിംഗായ ഒരു ഭാഗം ടീസറായി പുറത്തിറക്കിയത്. ഇതോടുകൂടി ആരാധകരുടെ ഭാഗത്തു നിന്നും കമന്റുകളുടെ പെരുമഴ…അത്രത്തോളം സ്വീകാര്യത ആ ഗാനരംഗത്തിന് ലഭിച്ചു എന്നത് ഏറെ സന്തോഷം നല്‍കുന്നു അതോടൊപ്പം തന്നെ എന്താണ് അടുത്തത് എന്ന ആകാംക്ഷയും പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സാധിച്ചു, വളരെ രസകരമായാണ് ഈ കാര്യം ഗോപി സുന്ദര്‍ പറയുന്നത്.. പറയുന്നവര്‍ എന്തും പറയട്ടെ നമ്മള്‍ നമ്മളായി ജീവിച്ചാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഈയിടെയാണ് ഇവര്‍ തമ്മിലുള്ള പ്രണയവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തനിക്ക് ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്റെ ഗാനങ്ങളോട് ഏറെ ഇഷ്ടമായിരുന്നവെന്നും, അദ്ദേഹത്തോടുളള ആരാധന വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നില്‍ ഉണ്ടായിരുന്നുവെന്നും അമൃത പറഞ്ഞു. എന്നാല്‍ അമൃതയുടെ മകളായ പാപ്പുവും ഗോപി സുന്ദറുമായുളള അടുപ്പം എങ്ങിനെയെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകര്‍ക്ക് ഏറെയുണ്ട്. ഇതിനെല്ലാം വളരെ വ്യക്തമായി മറുപടി പറഞ്ഞിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും, ജാങ്കോ സ്പെയ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. പെട്ടെന്ന് ഒരു ദിവസം ഗോപി സുന്ദറിനെ കാണിച്ച് ഇതാണ് അമ്മയുടെ പുതിയ പാട്നര്‍ എന്ന് പറയുകയല്ല ഞാന്‍ ചെയ്തത്.

അമ്മയുടെ ഒരു സുഹൃത്ത് മാത്രമല്ല ഗോപി സുന്ദര്‍ എന്ന് അവള്‍ മനസിലാക്കേണ്ടതാണ്. അതു കൊണ്ടുതന്നെ ‘മമ്മിക്കൊരു ലവ്വ് ഉണ്ട്’ എന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. മാത്രവുമല്ല അവള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനുളള പക്വതയുണ്ട്. മാനസികമായി തകര്‍ന്നു പോയ പല സന്ദര്‍ഭങ്ങളിലും തനിക്ക് കൂട്ടായത് പാപ്പുവാണെന്നും അമൃത പറഞ്ഞു. കുടുംബത്തിലെ എല്ലാവരുമായി നല്ല സൗഹൃദത്തിലാണ് ഗോപി സുന്ദര്‍ അതുകൊണ്ടു തന്നെ വീട്ടില്‍ അവതരിപ്പിക്കുന്നതില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും അമൃത പറഞ്ഞു. പാപ്പുവിനെ ആകര്‍ഷിക്കാനായി താന്‍ ഒന്നും ചെയിതിട്ടില്ല.. ഞാന്‍ ഞാനായി തന്നെയാണ് പെരുമാറുന്നത് അല്ലാതെ ആരുടേയും ഇഷ്ടം പിടിച്ചു പറ്റാനായി ഒന്നും ചെയ്യാറില്ല… പാപ്പുവിന് തന്നെ ഏറെ ഇഷ്ടമാണ്. അത് താനായി ഉണ്ടാക്കിയെടുത്ത ഇഷ്ടമല്ല… അങ്ങിനെ വന്നു പോയതാണ്… ഗോപി സുന്ദര്‍ പറഞ്ഞു.