പണിയൊന്നും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നവർക്ക് പുട്ടും മുട്ട കറിയുമായി അമൃത സുരേഷും ഗോപി സുന്ദറും… | Amrutha Suresh And Gopi Sundar Post Viral

Amrutha Suresh And Gopi Sundar Post Viral : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് അമൃതസുരേഷ്. ഗായിക എന്ന നിലയിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. റിയാലിററി ഷോയിക്ക് ശേഷം ഒരുപിടി നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും അമൃതക്ക് സാധിച്ചിട്ടുണ്ട്. മലയാളം റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സ് സീസൺ 2 ലും അമൃത പങ്കെടുത്തിട്ടുണ്ട്, അമൃതയും സഹോദരി അഭിരാമിയും ഒന്നിച്ചായിരുന്നു ബിഗ് ബോസ്സിൽ പങ്കെടുത്തത്.

മലയാളികൾക്ക് ഏറെ സുപരിചിതമായ ഗായകരാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത. സഹോദരിയായ അഭിരാമിക്ക് ഒപ്പം ചേർന്ന് നിർമ്മിച്ച അമൃതംഗമയ എന്ന ബാൻഡ് സോഷ്യൽ മീഡിയയിലെ താരംഗമാണ്. ഗീതത്തിൻ അപ്പുറം ഫാഷൻ ലോകത്ത് മോഡലുകളും ഒക്കെ തിളങ്ങിനിൽക്കുന്ന താരമാണ് അമൃത.

Amrutha Suresh And Gopi Sundar Post Viral
Amrutha Suresh And Gopi Sundar Post Viral

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംസാര വിഷയമാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ ഇല്ലയോ എന്ന വാർത്ത. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രം “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്… അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്… കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത് മുതലാണ് അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന സംസാരം സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്.

ശേഷം, കഴിഞ്ഞ ദിവസം ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അമൃത സുരേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “ഒരായിരം പിറന്നാൾ ആശംസകൾ. എന്റെ ഗോപി സുന്ദറിന്, ” എന്ന അടിക്കുറിപ്പോടെ ഇരുവരും ചേർന്നിരിക്കുന്ന ഒരു ചിത്രമാണ് അമൃത പങ്കുവെച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ വ്യക്തത വന്നു. അമൃതയും ഗോപി സുന്ദറും രഹസ്യമായി വിവാഹിതരായി എന്നാണ് ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. എന്നിരുന്നാലും ഇരുവരും വിവാഹിതരായതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇപ്പോഴിതാ അമൃത സുരേഷും ഗോപി സുന്ദറും ചേർന്നു പങ്കുവെച്ച ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നു. “We dedicate this puttum mutta kariyum to the jobless people who judge and comments on others personal ‘LIFE’….” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രംപങ്കുവെച്ചിരിക്കുന്നത്.