രാവിലേതോ യവന സുന്ദരി പോൽ; കിടിലൻ നൈറ്റ്‌ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ…. | Anaswara Rajan Night Photoshoot Pics Goes Viral

Anaswara Rajan Night Photoshoot Pics Goes Viral : പുതുമുഖ നടിയായി മലയാള സിനിമാ ലോകത്തെത്തി ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണല്ലോ അനശ്വര രാജൻ. ” ഉദാഹരണം സുജാത” എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ക്യാമറക്ക് മുൻപിൽ എത്തുന്നത് എങ്കിലും ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “തണ്ണീർ മത്തൻ ദിനങ്ങൾ” എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു ഇവർ.

പ്ലസ് ടു സ്കൂൾ കാലഘട്ടത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളും പ്രണയ കഥകളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ ഒരു ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് ഈയിടെ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ മലയാളം സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാനും താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

Anaswara Rajan Night Photoshoot Pics Goes Viral
Anaswara Rajan Night Photoshoot Pics Goes Viral

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാനും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാനും അനശ്വര രാജൻ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. മാത്രമല്ല ഇത്തരം ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളും ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

“അവർ നിങ്ങൾക്കായി എങ്ങനെ തിളങ്ങുന്നുവെന്ന് നോക്കൂ” എന്ന ക്യാപ്ഷനിൽ രാത്രിയുടെ മനോഹരമായ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള അടിപൊളി കോസ്റ്റ്യൂമിൽ അതിസുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മാത്രമല്ല ഈ ഒരു ചിത്രം പകർത്തിയ രാഹുൽ രാജ് എന്ന ഫോട്ടോഗ്രാഫറോടുള്ള കടപ്പാടും ക്യാപ്ഷന് താഴെ കാണാവുന്നതാണ്. മലയാള സിനിമയിലെ ഭാവി യുവ നായിക എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.