വൈറലായി ഫോട്ടോ ഷൂട്ട്; ട്രഡീഷണൽ കേരള ബ്രൈഡൽ ലുക്കിൽ തിളങ്ങി അനുമോൾ ആർ എസ് കാർത്തു… | Anumol S Karthu Photoshoot In Traditional Look

Anumol S Karthu Photoshoot In Traditional Look : ഇന്ത്യൻ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ആങ്കർ ആയി വന്ന് ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ഫ്ലവേഴ്സ് ടിവി അവതരിപ്പിച്ച സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അനുമോൾ ജനപ്രീതി ആർജ്ജിച്ചത്. ഒരു ആങ്കർ എന്ന നിലയിലും മോഡൽ എന്ന നിലയിലും തന്റെ കരിയർ മുന്നോട്ടു കൊണ്ടു പോവുകയാണ് താരമിപ്പോൾ .

പത്ത്‌ ലക്ഷം ആളുകളാണ് അനുമോളെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. അനുമോൾ അനുക്കുട്ടി എന്നപേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. എപ്പോഴും പോസിറ്റീവായ ചിരി, തികഞ്ഞ കോൺഫിഡൻസോടുകൂടിയുള്ള സംസാരം ഇവയെല്ലാം പ്രേക്ഷകരിൽ ആവേശം ഉണർത്തുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ വ്യക്തിയാണ് അനു. കുട്ടിക്കളി വിട്ടുമാറാത്ത താരത്തിന്റെ പ്രകൃതം തന്നെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവാൻ ഉള്ള പ്രാധാന കാരണം.

Anumol S Karthu Photoshoot In Traditional Look
Anumol S Karthu Photoshoot In Traditional Look

താര ജാഡകൾ ഒന്നുമില്ലാതെ ജനങ്ങൾക്കിടയിൽ വളരെ സോഷ്യൽ ആയാണ് അനുമോൾ ഇടപെടാറുള്ളത്, ഇതിനുള്ള തെളിവാണ് അനുവിന്റെ ഓരോ ഇനാഗുരേഷൻ വീഡിയോകളും. അനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കേരള ട്രഡീഷണൽ ബ്രൈഡൽ ലുക്കിൽ ഉടുത്തൊരുങ്ങിയ അനുവിന്റെ മേക്കോവർ ആരാധകരുടെ മനം കവരുന്നു.

ഷീലാസ് മേക്കപ്പ് സ്റ്റുഡിയോക്ക് വേണ്ടി താരം ചെയ്ത ഫോട്ടോ ഷൂട്ട്‌ ആണ് ജനങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോസിനു താഴെയായി ആരാധകർ അനുവിന് പ്രശംസയുമായി നിരവധി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.അനുവിന്റെ ഇൻസ്റ്റഗ്രാം പേജിലും, ഷീലാസ് മേക്ക് ഓവർ എന്ന പേജിലും ഫോട്ടോസ് പബ്ലിഷ് ചെയ്തിട്ടുണ്ട്. സെറ്റ് സാരി ഉടുത്ത് വളരെ ട്രഡീഷണൽ ആയ ആഭരണങ്ങൾ അണിഞ്ഞ് സിമ്പിൾ മേക്കപ്പിൽ ആണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ഇതിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്.