ഹോട്ട് ലുക്കിൽ മലയാളികളുടെ സ്വന്തം മേരി; കളറായി അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Anupama Parameswaran New Photoshoot Looks Goes Viral

Anupama Parameswaran New Photoshoot Looks Goes Viral : നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനു പുറമേ തെന്നിന്ത്യൻ സിനിമയിൽ സജീവമായി മാറിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അഭിനയത്തിന് ഒപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിത താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മോഡേൺ ലുക്കിൽ ബാക്ക് ഓപ്പൺ ആയിട്ടുള്ള പ്രിന്റഡ് ഫ്രോക്ക് ആണ് അനുപമ ധരിച്ചിട്ടുള്ളത്. മീറ്റമറയാണ് അനുപമയുടെ ഡ്രസ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്. താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആരിഫാണ്. ഇപ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരിയും സുഗന്ധവും വരുത്തണം എന്ന് അവന് അറിയാം എന്ന് അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

Anupama Parameswaran New Photoshoot Looks Goes Viral
Anupama Parameswaran New Photoshoot Looks Goes Viral

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ പ്രിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അനുപമയുടെ ചിത്രങ്ങൾക്ക് നിരവധി താരങ്ങളും ആരാധകരുമാണ് കമന്റുമായി എത്തിയിട്ടുള്ളത്. ഓ മൈ ഹോട്ട്നസ് എന്നാണ് ഒരു ആരാധകരുടെ കമന്റ്. നാടൻ ലുക്കും മോഡേൺ ലുക്കും ഒരു പോലെ ചേരുന്ന താരം ഇടയ്ക്കിടയ്ക്ക് തന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

അവയെല്ലാം തന്നെ ക്ഷണം നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും അനുപമ ഇപ്പോൾ കൂടുതലും സിനിമകൾ ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാൾ കുടെയാണ് ഇന്ന് അനുപമ. അതേ സമയം, താരത്തിന്റേതായി ഇനി പുറത്ത് വരാൻ ഇരിക്കുന്ന പുതിയ ചിത്രം നിഖിൽ സിദ്ധാർത്ഥ് നായകനാവുന്ന ‘കാർത്തികേയ 2 ‘ ആണ്.