മൂന്നാമത്തെ കണ്മണിക്ക് പേരിട്ടു കൊണ്ട് അനുരാജ് പ്രീണ; നൂലുകെട്ടു ചടങ്ങ് ആഘോഷമാക്കി കൊണ്ട് താര ദമ്പതികൾ… | Anuraj Preena Son’s Naming Ceremony Malayalam

Anuraj Preena Son’s Naming Ceremony Malayalam : സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരദമ്പതികളാണ് പ്രീണ അനുരാജ് ദമ്പതികൾ. ഇവരെ അറിയാത്ത മലയാളികൾ കുറവായിരിക്കും. സിനിമ ടിവി താരങ്ങളെപ്പോലെ തന്നെ ഇവർക്കും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോഡൽ, എന്നി മേഖലകളിലൂടെ ആരാധകരുടെ ഹൃദയം കവർന്നവരാണ് ഇവർ. ദൈർഘ്യം കുറഞ്ഞ വീഡിയോകളിലൂടെയും, വെബ് സീരിസുകളിലൂടെയും പ്രേക്ഷക ഹൃദയം കവരാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. അവരുടെ മൂന്നാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിന്റെ വീഡിയോയും, മെറ്റേർണിറ്റി ഷൂട്ടിംഗ് വീഡിയോയും, ഡാൻസും എല്ലാമായി ആരാധകർക്കിടയിൽ സജീവമായിരുന്നു ഇരുവരും. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ കുടുംബത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണ് എന്ന് ഇരുവരും ഇതിനു മുൻപ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

അനുരാജ് പ്രീണ ദമ്പതികളുടെ മക്കളായ ഋഷി കുട്ടനും, ഋഥ്വിക് മോനും ആരാധകർക്ക് സുപരിചിതരാണ്. ആദ്യകാലങ്ങളിൽ ടിക് ടോക്കിലൂടെ വൈറലായ ഇവർ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് വ്യത്യസ്തരായത്. നർമ്മത്തിന് പുറമേ ചിന്തിക്കാനുള്ള പഴുതുകൾ കൂടി ഇവരുടെ എല്ലാ വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഇവരുടെ യൂട്യൂബ് ചാനലിനു ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

തങ്ങളുടെ മൂന്നാമത്തെ മകന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോയാണിത്. അനുരാജ് കുഞ്ഞിന് നൂല് കെട്ടുന്നതും ചെവിയിൽ പേര് പറയുന്നതും വീഡിയോയിലുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്. തങ്ങളുടെ പൊന്നോമന മകന് ഋദയ് എന്നാണ് ഇരുവരും പേര് വെച്ചിരിക്കുന്നത്. മൂന്നാമത്തെ ആർ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോക്ക് താഴെ അടിക്കുറിപ്പ് ചേർത്തിരിക്കുന്നത്.. ഹാഷ്ടാഗ് ആർ ആർ ആർ എന്ന് ചേർത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായിരിക്കുന്നു.