സാരിയിൽ വീണ്ടും ഞെട്ടിച്ച് അനുശ്രീ; വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Anusree Latest Photoshoot Pics Goes Viral News Malayalam

Anusree Latest Photoshoot Pics Goes Viral News Malayalam : താര നിബിഡമായ മലയാള ഇൻഡസ്ട്രിയിൽ നിന്നും തന്റെ കഴിവ് ഒന്നു കൊണ്ട് മാത്രം ഇന്നും സജീവമായി നിലനിൽക്കുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ അനുശ്രീ. നാടൻ കഥാപാത്രമായും ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്നു എന്നതിനാൽ തന്നെ മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് ഇവർ.

ലാൽ ജോസ് സംവിധാനം ചെയ്യുകയും ഫഹദ് ഫാസിൽ നായകനായി എത്തുകയും ചെയ്ത ” ഡയമണ്ട് നെക്ലൈസ് ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനംകണ്ടെത്തുകയായിരുന്നു. നാടൻ വേഷങ്ങളായിരുന്നു താരത്തെ ആദ്യം മുതലേ തേടിയെത്തിയിരുന്നത് എങ്കിൽ പിന്നീട് മോഡേൺ ആൻഡ് ഗ്ലാമർ വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു.

Anusree Latest Photoshoot Pics Goes Viral News Malayalam
Anusree Latest Photoshoot Pics Goes Viral News Malayalam

തുടർന്നിങ്ങോട്ട് മലയാള സിനിമയിൽ തിരക്കുള്ള ഒരു നായിക എന്ന നിലയിലേക്ക് ഉയർന്ന് സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമായി മാറിയിരുന്നു. ട്രഡീഷണൽ ആൻഡ് മോഡൽ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മറ്റു താരങ്ങളെക്കാൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ചുവപ്പും ഗോൾഡൻ നിറത്തിലുമുള്ള സാരിയിൽ അതി സുന്ദരിയായിട്ടാണ് അനുശ്രീ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.”

നമുക്ക് നമ്മുടേതായ ശൈലി നിർമ്മിക്കാം” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രത്തിൽ അധികം ചമയങ്ങളോ ആഭരണങ്ങളോ ഒന്നുമില്ലാതെ പ്ലെയിൻ ലുക്കിലാണ് അനുശ്രീയുള്ളത്. ഈയൊരു ഫോട്ടോഷോട്ട് ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. മറ്റുള്ള മോഡേൺ വസ്ത്രങ്ങളെക്കാൾ എന്ത്‌ കൊണ്ടും അനുശ്രീക്ക് ചേരുന്നത് സാരിയാണ് എന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.