ഉണ്ണി ഗണപതിയോട് കിന്നാരം പറഞ്ഞും കൊഞ്ചിച്ചും ലാളിച്ചും അനുശ്രീ; ചിത്രങ്ങൾ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ… | Anusree Latest Pics Goes Viral

Anusree Latest Pics Goes Viral : മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരസുന്ദരിയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ അനുശ്രീയെ സംവിധായകൻ ലാൽ ജോസാണ് മലയാള സിനിമയിലേക്ക് ആദ്യമായി എത്തിച്ചത്. 2012 ഫഹദ് ഫാസിലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം തന്നെ അനുശ്രീയെ മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രി ആക്കി മാറ്റി.

ഇന്ന് മലയാള സിനിമ പ്രേമികൾ സ്വന്തം വീട്ടിലെ പെൺകുട്ടി എന്ന പരിവേഷമാണ് അനുശ്രീ നൽകിയിരിക്കുന്നത്. ആദ്യചിത്രം തന്നെ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി അനുശ്രീ. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ അനുശ്രീക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് അനുശ്രീ . തൻറെ വിശേഷങ്ങളും ചിത്രങ്ങളുംഒക്കെ ആരാധകരുമായി പങ്കെടുന്നതിൽ താരം മടി കാണിക്കാറില്ല.

Anusree Latest Pics Goes Viral
Anusree Latest Pics Goes Viral

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടും അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ വൈറൽ ആക്കി മാറ്റിയിരിക്കുന്നത്. ഉണ്ണിഗണപതിയുടെ കുഞ്ഞുവിഗ്രഹം കയ്യിലേന്തി കൊണ്ടുള്ളതാണ് ചിത്രങ്ങൾ . ഉണ്ണിഗണപതിയെ കൊഞ്ചിച്ചും കളി പറഞ്ഞും നിൽക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

എൻറെ ഉണ്ണിഗണപതി യോടൊപ്പം എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 12 മാൻ ആണ് അനുശ്രീയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന താരയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ ടൈറ്റിൽ ക്യാരക്ടർ ആയാണ് അനുശ്രീ എത്തുന്നത്.