മുട്ട അറിഞ്ഞു കഴിച്ചാൽ ഗുണം ഏറെയുണ്ട്

അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ മുട്ട കഴിക്കുന്നത് കൊണ്ട് ഒരിക്കലും കൊളസ്‌ട്രോള്‍ കൂടുകയല്ല ചെയ്യുന്നത് മറിച്ച് കൊളസ്‌ട്രോള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരള്‍ പ്രവര്‍ത്തിച്ച് അമിതമായ കൊളസ്‌ട്രോളിനെ അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ശരീരത്തിന് ഏറ്റവും ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന പ്രാതലാണ് പുഴുങ്ങിയ മുട്ട. ശരീരത്തിന് ആവശ്യമായ ഒരു മാതിരി പോഷകങ്ങള്‍ എല്ലാം തന്നെ ഇതിലുണ്ട്. വിശപ്പു കുറയ്ക്കും, വയര്‍ നിറഞ്ഞതായി തോന്നും, അമിത ഭക്ഷണം ഒഴിവാക്കാം. അതേ സമയം ശരീരത്തിന് ഊര്‍ജവും ലഭിയ്ക്കും.

ആഴ്ചയില്‍ 3 പുഴുങ്ങിയ മുട്ടയെങ്കിലും കഴിയ്ക്കാം. ഇത് ശീലമാക്കുന്നതു കൊണ്ട്, അതായത് ആഴ്ചയില്‍ 3-4 മുട്ട കഴിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ പല വിധമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.