ചുമപ്പ് സിംപിളാ ബട്ട് പവർ പവർ ഫുള്ള! സംശയമുള്ളപ്പോൾ ചുമപ്പു ധരിക്കണമെന്ന് ഭാവന; ചുമപ്പിൽ അതീവ സുന്ദരിയായി താര സുന്ദരി

തെന്നിന്ത്യൻ സിനിമയുടെ മുഴുവൻ ബോൾഡ്& ബ്യൂട്ടിഫുൾ നായികയാണ് മലയാളികളുടെ സ്വന്തം ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമായി എപ്പോഴും ആരാധകർക്ക് മുൻപിൽ വരാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ചുമപ്പ് ചുരിദാറിൽ സിംപിളായി എന്നാൽ അതീവ സുന്ദരിയായി നിൽക്കുന്ന ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. When in doubt where red എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.


താരത്തിന്റെ ഉറ്റസുഹൃത്തായ രമ്യാ നമ്പീശനും ചിത്രത്തിനു താഴെ കമെന്റുമായി വന്നിട്ടുണ്ട്. ഫോട്ടോ സെലക്ട് ചെയ്ത് ആരാണെന്നാണ് രമ്യ ചിരിച്ചുകൊണ്ട് ചോദിച്ചിരിക്കുന്നത്. എനിക്ക് മറുപടിയായി ഭാവന ലാഫിങ് സ്മൈലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപ ബാലയാണോ മേക്കപ്പ് ചെയ്തതെന്നും ഒരു ആരാധിക ചോദിച്ചിട്ടുണ്ട്. pranavraj ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് ഹെയർ സ്റ്റൈലിസ്റ്റ്. Make up by my self എന്നും കള്ളച്ചിരിയോടെ താരം കുറിച്ചിട്ടുണ്ട്.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന ബിഗ് സ്ക്രീനിൽ എത്തിയത്.. ഈ ചിത്രത്തിലെ അഭിനയത്തിന് ആവർ ശത്തെ കേരള സ്റ്റേറ്റ് അവാർഡിൽ പ്രത്യേക ജൂറി പരാമർശം താരത്തിന് ലഭിച്ചിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി ഭാവന ബിഗ് സ്ക്രീനിൽ നിറഞ്ഞുനിന്നു. കന്നട പ്രൊഡ്യൂസർ നവീനമായുള്ള വിവാഹശേഷം ഭാവന സിനിമാലോകത്തുനിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോൾ കന്നട സിനിമകളിലാണ് താരം സജീവമായി അഭിനയിക്കുന്നത്. ഭജറംഗി 2 എന്ന കന്നട ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ താരം ഇപ്പോഴും മലയാളികൾക്ക് മുൻപിൽ എത്താറുണ്ട്.