ആദ്യ എപ്പിസോഡിൽ തന്നെ യോഗ്യതയില്ലാത്ത മൂന്നുപേരെ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ട് ബിഗ്ഗ്‌ബോസ്🤪അമ്പെയ്യുന്നത് അപർണക്കും അശ്വിനും നേരെയോ???

അങ്ങനെ പൂരത്തിന് കൊ ടിയേറിയിരിക്കുകയാണ്. ടെലിവിഷൻ പ്രേക്ഷകരെ ത്രസിപ്പിച്ചുകടന്നുപോകുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ്‌ബോസ്. ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 ഇന്നലെയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ആരംഭിച്ചത്. തീർത്തും വ്യത്യസ്തരായ പതിനേഴ് പേരാണ് ഇത്തവണ വീടിനുള്ളിൽ കയറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായ്‌ ഇത്തവണ ഒട്ടേറെ പുതുമകൾ ഷോയിൽ കൊണ്ടുവന്നിട്ടുണ്ട്. മത്സരാർത്ഥികളുടെ

കരച്ചിൽ കഥകളൊക്കെയും ഒഴിവാക്കി ആദ്യ എപ്പിസോഡിൽ തന്നെ ഒരു യമണ്ടൻ ടാസ്ക്ക് കൊണ്ടുവന്നിരിക്കുകയാണ് ബിഗ്ഗ്‌ബോസ് ടീം. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പത്രസമ്മേളനം ടാസ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിലെ അംഗങ്ങളെ ചോദ്യം ചെയ്യാൻ പുറത്ത് നിന്നും മാധ്യമപ്രവർത്തകർ എത്തിയിരിക്കുകയാണ്. നവീന് ബിഗ്ഗ്‌ബോസ് ഹൗസിൽ ഭക്ഷ്യക്ഷാമം നേരിടുന്നു എന്ന് കേൾക്കുന്നുണ്ടല്ലോ

എന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുന്നത് പ്രൊമോ വീഡിയോയിൽ കാണാം. അതേ സമയം ആദ്യ എപ്പിസോഡിൽ തന്നെ മറ്റൊരു വമ്പൻ പണിയും മത്സരാർത്ഥികൾക്ക് മുൻപിൽ വെച്ചിരിക്കുകയാണ് ബിഗ്‌ബോസ്. ബിഗ്ഗ്‌ബോസ് വീട്ടിൽ തുടരാൻ യോഗ്യതയില്ല എന്ന് തോന്നുന്ന മൂന്നുപേരെ നിർദ്ദേശിക്കാൻ ഓരോരുത്തരോടും ആവശ്യപ്പെട്ടിരിക്കുകയാണ് ബിഗ്‌ബോസ്. അശ്വിന്റെ പേര് ദിൽഷ പറയുന്നതായും ജാസ്മിന്റെ പെർഫോമൻസ് പോരെന്ന് കുട്ടി അഖിൽ

പറയുന്നതായും പ്രൊമോ വീഡിയോയിൽ കാണാം. അപർണ ബിഗ്ഗ്‌ബോസ് വീട്ടിൽ നിൽക്കാൻ യോഗ്യതയില്ലാത്ത ആളെന്ന് നവീൻ തുറന്നുപറയുന്നുണ്ട്. ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ ആരെന്നറിയാനുള്ള ആകാംക്ഷയും ബിഗ്ഗ്‌ബോസ് ആരാധകർക്കുണ്ട്. ഇത്തവണ ക്യാപ്റ്റന് ബിഗ്ഗ്‌ബോസ് വീട്ടിൽ ഒട്ടേറെ പ്രിവിലേജുകളാണ് ഉള്ളത്. എന്തായാലും ആദ്യദിനം ഹോട്ട്സ്റ്റാറിലെ കാഴ്ചകൾ കണ്ട പ്രേക്ഷകർ ലക്ഷ്മിപ്രിയയും ശാലിനി നായരും ഉൾപ്പെടെയുള്ളവരുടെ വാചകക്കസർത്തിനെപ്പറ്റി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ഇന്നത്തെ എപ്പിസോഡിൽ ഇനി എന്തൊക്കെയാണ് നടക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ്‌ബോസ് ആരാധകർ. ഒപ്പം മത്സരാർത്ഥികളുടെ നിലപാടുകൾ അടുത്തറിയാനും.