ചിറക്കൽ ശ്രീഹരിയുടെ സ്വന്തം പാലിശ്ശേരിയെ ഓർക്കുന്നവരുണ്ടോ..!? | C V Dev

C V Dev : ശ്രീനിവാസന്റെ രചനയിൽ പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത് മുകേഷും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ആക്ഷേപഹാസ്യ സിനിമയായിരുന്നു ഇംഗ്ലീഷ് മീഡിയം. അതിൽ ഡിപി ഇ പി പഠിപ്പിക്കാനായി മരത്തിൽ കയറി താഴെവീണ് ചിരി പടർത്തിയ വത്സൻ മാഷെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കാനിടയില്ല. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്ന സി വി ദേവ് ആയിരുന്നു വത്സൻ മാഷായി എത്തിയത്.

ഇത്തരത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ആണെങ്കിലും എന്നും ഓർത്തുവെക്കുന്ന ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് സി വി ദേവ്. ശ്രീനിവാസന്റെ തന്നെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായ സന്ദേശത്തിൽ കോട്ടപ്പള്ളി എന്ന കഥാപാത്രം ‘എത്ര കാലം ഒളിവിൽ കഴിയും എന്റെ ഈശ്വരാ എന്ന് പറയുമ്പോൾ ഈശ്വരനോ എന്താണ് കോട്ടപ്പള്ളി പറയുന്നത് നമ്മുടെ പാർട്ടിക്ക് ഇശ്വരൻ ഇല്ലെന്ന് പറയുന്ന കഥാപാത്രത്തെയും ആരും മറക്കാൻ ഇടയില്ല.

ചിറക്കൽ ശ്രീഹരി ആയി മോഹൻലാൽ അഭിനയിച്ച രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയിൽ മോഹൻലാലിന്റെ സന്തതസഹചാരി കൂട്ടത്തിലെ പ്രധാന അംഗമായ പാലിശ്ശേരി ആയി അഭിനയിച്ചതും ഇതേ നടൻ തന്നെ. 1978ൽ വി കെ പവിത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആരോ ഒരാൾ എന്ന സിനിമയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ സി വി ദാസ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

തുടർന്ന് ചെറുതെങ്കിലും പല സിനിമകളിലും ഓർമ്മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. സിബിമലയിൽ മോഹൻലാൽ ചിത്രമായ സദയം കമലിനെ സിനിമയായ ഈ പുഴയും കടന്ന് സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ തുടങ്ങിയ സിനിമകളിലെ റോളുകളും പ്രേക്ഷകമനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നവയാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല, മിഴി രണ്ടിലും, ജവാൻ ഓഫ് വെള്ളിമല, ഞാൻ, സുഖമായിരിക്കട്ടെ, ഭാഗ്യദേവത, ഉള്ളം, ബ്ലാക്ക്, മഴമേഘപ്രാവുകൾ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കോട്ടപ്പുറത്തെ കൂട്ടുകുടുംബം തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.