പത്ത് കിലോയിൽ അധികം കപ്പ ഒരു കമ്പിൽ നിന്നും ലഭിക്കാൻ ഇങ്ങനെ ചെയ്യാം…!

കപ്പ കൃഷി എങ്ങനെ വളരെ ലളിതവും എന്നാൽ കൂടുതല്‍ വിളവ് ലഭിക്കുന്ന രീതിയില്‍ ചെയ്യാന്‍ പറ്റും എന്നതിനെ പറ്റി ഒരു ചെറിയ വീഡിയൊ ഇതാ. പലപ്പോളും കപ്പ കൃഷിയുടെ വില്ലനായി വരുന്നത് എലികള്‍ ആണ്. എലികളില്‍ നിന്നു നമ്മുടെ വിളയെ എങ്ങനെ വളരെ ലളിതമായ പൊടിക്കൈകള്‍ കൊണ്ട് എങ്ങനെ സംരക്ഷിക്കണം എന്നും നമുക്ക് ഇന്ന് നോക്കാം… നമ്മുടെ വളപ്പിലെ മണ്ണ് കപ്പ കൃഷിക്ക് അനുയോജ്യമാണോ എന്ന് എങ്ങനെ നോക്കാം? കുഴിച്ചിടുന്നു കാമ്പിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ തരം തിരിക്കാം എന്നും ഈ വീഡിയൊ അറിവ് പങ്ക്‌ വെക്കുന്നു.

നീർവാർച്ചയുള്ള മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.

മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്ന. ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി കാണപ്പെടുന്നു. സങ്കരയിനങ്ങളായ എച്ച് – 165, എച്ച് – 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ – 4 എന്നിവയിൽ രോഗം പകരുന്നത് 5% മാത്രമാണ്‌. രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർ‌തിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും.

കപ്പ പുതുപുതുരൂപങ്ങളണിഞ്ഞ് തീന്മേശയിൽ എത്താറുണ്ട്. വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. കേക്ക്,മിഠായി,ഇവയുടെ നിർമ്മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി,നൂഡിത്സ് തുടങ്ങിയ ഉല്പന്നങ്ങൾ കപ്പമാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കപ്പയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിർമ്മാണരംഗത്ത് ഉണ്ടായിട്ടുണ്ട്.കപ്പ ചേർത്ത തീറ്റ നൽകുന്ന പശുക്കൾ കൂടുതൽ പാലുല്പാദിപ്പിക്കുന്നതായി നിരീക്ഷണങ്ങൾ തെളിയിക്കുന്നു.

കപ്പ ഇലയും നല്ല കാലിത്തീറ്റയാണ്. ഉണക്കിപൊടിച്ച കപ്പ ഇലയിൽ 20-30 ശതമാനം മാംസ്യമാണ് ഉള്ളത്. കാലികൾക്ക് ഇത് പ്രിയവുമാണ്.കപ്പയുടെ മുഖ്യമായ വ്യവസായിക പ്രാധാന്യം അതിൽനിന്ന് ഉല്പാദിപ്പിക്കുന്ന സ്റ്റാർച്ചിനാണ്. ഭക്ഷ്യ,പേപ്പർ,എണ്ണ,തുണി വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുള്ളതാണ്. ആൽക്കഹോൾ,ഗ്ലൂ നിർമ്മാണത്തിന് ആവശ്യമായ ഡെക്സ്റ്റ്രിൻ കപ്പയുടെ മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ മരച്ചീനിമാവ് ഉപയോഗിച്ച് ഹൈ ഫ്രക്ടോസ് സിറപ്പ് (high fructose syrup),എറിത്ത്രിറ്റോൾ മുതലായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. സംസ്ഥാനത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഴയ പദ്ധതിയായിരുന്നു മരച്ചീനിചാരായം. പൊതുജനാഭിപ്രായം എതിരായിരുന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നു.

Comments are closed.