ഒരു തക്കാളി ഉണ്ടെങ്കിൽ എത്ര കരിപിടിച്ച നിലവിളക്കും തിളങ്ങും; കാര്യങ്ങൾ ഇനി എന്തെളുപ്പം… | Cleaning With Rotten Tomato Malayalam

Cleaning With Rotten Tomato Malayalam : കേടായ തക്കാളി ഇനി കളയേണ്ട ആവശ്യമില്ല. അതുകൊണ്ട് വീട്ടിലെ പാത്രങ്ങൾ എല്ലാം വൃത്തിയാക്കാം. തക്കാളിയിൽ അടങ്ങിയിട്ടുള്ള ആസിഡുകളും മറ്റു ബ്ലീച്ചിങ് പ്രോപ്പർട്ടീസുമെല്ലാം പാത്രങ്ങളിലെ അഴുക്കുകൾ നന്നായി വൃത്തിയാക്കി പഴയ തിളക്കം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും മറ്റും തക്കാളി ഉപയോക്കുന്നത് നമുക്ക് പരിചിതമാണ്. സ്കിൻ ക്ലെൻസിംഗ് ചെയ്യാൻ ഏറ്റവും പര്യാപ്തമായ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി . മികച്ച ബ്ലീച്ചിങ് ഏജൻറ് ആയതുകൊണ്ട് വളരെ നല്ലരീതിയിൽ ചര്മത്തിലെ അഴുക്കുകൾ അകറ്റാൻ തക്കാളി സഹായിക്കുന്നു. എന്നാൽ വീട്ടിലെ പാത്രങ്ങൾ വൃത്തിയാക്കാൻ തക്കാളി ഉപയോഗിക്കും എന്ന് പലർക്കും അറിയാത്ത ഒരു കാര്യാമായിരിക്കും .

അങ്ങനെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ പൂജ മുറിയിലെ വിളക്കുകളും വിളക്കിന്റെ തട്ടുകളും തക്കാളി ഉപയോഗിച്ചു എങ്ങനെ വൃത്തിയാക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്.അതിനായി ആദ്യം തന്നെ കേടായ അല്ലെങ്കിൽ കേടുവരാറായ ഒരു ഇടത്തരം വലുപ്പത്തിൽ ഉള്ള ഒരു തക്കാളി എടുക്കുക. എന്നിട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചു ഒരു മിക്സര് ജെറിലോട്ട് ഇടുക. എന്നിട്ട് അതിലോട്ടു രണ്ടു ടേബിൾസ്പൂൺ അപ്പക്കാരവും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക . എന്നിട്ടു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. അരച്ച് പേസ്റ്റ് രൂപത്തിലാകുമ്പോൾ ഉപയോഗിക്കാനുള്ള പരുവത്തിലാകും.

അതിനു ശേഷം നമുക്ക് വൃത്തിയാക്കേണ്ട പാത്രം അല്ലെങ്കിൽ വിളക്കുകൾ എടുത്തു വക്കുക. എന്നിട്ട് വേണമെങ്കിൽ ഒരു തുണിയോ ന്യൂസ്‌പേപ്പറോ ഉപയോഗിച്ച് അഴുക്കുപിടിച്ച ഭാഗങ്ങളോ ക്ലാവ് പിടിച്ച ഭാഗങ്ങളിലോ നന്നായി തുടച്ചു കൊടുക്കാം . അതല്ലെങ്കിൽ തക്കാളിയുടെ പേസ്റ്റ് നേരിട്ട് പാത്രങ്ങളിലേക്കോ വിളക്കുകളില്ലെക്കോ ഒഴിച്ചുകൊടുക്കാവുന്നത് ആണ്. എന്നിട്ടു കൈകൊണ്ട് നന്നായി തേച്ചുപിടിപ്പിക്കുക . എന്നിട്ടു ഒരു പതിനഞ്ചു മിനിറ്റ് നേരം വെക്കുക. അതിനു ശേഷം ഒരു ബ്രഷോ സ്ക്രബ്ബറോ വെച്ച് ഉറച്ചു കൊടുത്തതിനു ശേഷം വെള്ളം ഒഴിച്ച് കഴുകിയെടുക്കാവുന്നത് ആണ് .പാത്രങ്ങളുടെയും വിളക്കുകളുടെയും നഷ്ടപെട്ട വൃത്തിയും തിളക്കവും വീണ്ടെടുക്കാൻ ഇപ്രകാരം നമുക്ക് സാധിക്കും .

പാത്രങ്ങളും വിളക്കുകളും വൃത്തിയാക്കാൻ വാളന്പുളിയും ചെറുനാരങ്ങാനീരുമൊക്കെ ഉപയോഗിക്കുന്നത് നമുക്കെല്ലാം പരിചയമുള്ള കാര്യമാണ്. എന്നാൽ തക്കാളി ഉപയോഗിക്കും എന്ന് പലർക്കും അറിയില്ലായിരിക്കാം. അവർക്കായി ശ്രമിച്ചുനോക്കാവുന്ന ഫലപ്രദമായ ഒരു പൊടിക്കൈയ്യാണ് ഇത് . അത് കൊണ്ട് തന്നെ കേടായ തക്കാളികൾ വെറുതെ നശിപ്പിച്ചുകളയാതെ ഇങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ നോക്കാവുന്നത് ആണ്. കൂടാതെ പൈസ ചിലവില്ലാതെ കടകളിൽ നിന്ന് കെമിക്കൽ ക്ലീനിങ് പ്രോഡക്ട് ഒന്നും തന്നെ വാങ്ങാതെ വീട്ടിൽ എല്ലായ്പ്പോഴും ലഭ്യമാകുന്ന തക്കാളി ഉപയോഗിച്ച് നമുക്ക് ക്ലീനിങ് വളരെ എളുപ്പത്തിൽ ചെയ്യാവുന്നത് ആണ് . കൂടുതൽ വിവരങ്ങൾക്കു വീഡിയോ മുഴുവൻ കാണുക.