ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ അറിയാം, രക്തയോട്ടം വർധിപ്പിക്കുന്നത് മുതൽ ഹൃദ്രോഗ സാധ്യത കുറക്കുന്നത് വരെ…!

എല്ലാവര്‍ക്കും വളരെ ഇഷ്ടമുളള ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കഴിച്ച് പല്ലും വയറും കേടാകുന്നതിന് പലപ്പോഴും കുട്ടികളെ വഴക്കു പറയാറുണ്ട്. എന്നാല്‍ നിരവധി ഗുണങ്ങളാണ് ചോക്ലേറ്റിന് ഉളളത്. ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്റീവ് കാര്‍ഡിയോളജി റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നത്.

ടെക്സസിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിന്‍ആണ് പഠനം നടത്തിയത്. മൂന്ന് ലക്ഷത്തിലധികം ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആഴ്ചയില്‍ ഒന്നിലധികം ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചമാണെന്നാണ് പഠനം പറയുന്നത്.

ശുദ്ധവും മധുരം ചേർക്കാത്തതുമായ ചോക്കലേറ്റിൽ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തിൽ അടങ്ങിയിരിക്കും. പഞ്ചസാര ചേർത്ത മധുരമുള്ള ചോക്കലേറ്റാണ് ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. മധുരമുള്ള ചോക്കലേറ്റിനൊപ്പം പാൽപ്പൊടിയോ കുറുക്കിയ പാലോ ചേർത്ത് ഉണ്ടാക്കുന്നതാണ് മിൽക്ക് ചോക്കലേറ്റ്. കൊക്കോ ബട്ടർ, പാൽ, പഞ്ചസാര എന്നിവടങ്ങുന്നതും കൊക്കോ സോളിഡ് ഇല്ലാത്തതുമായ ചോക്കലേറ്റാണ് വെളുത്ത ചോക്കലേറ്റ്.

ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നാണ് ചോക്കലേറ്റ്. പല ആഘോഷങ്ങളിലും പ്രത്യേക രൂപത്തിലുള്ള ചോക്കലേറ്റ് സമ്മാനിക്കുന്നത് ഒരു പതിവായിക്കഴിഞ്ഞിരിക്കുന്നു. ഈസ്റ്ററിലെ ചോക്കളേറ്റ് ബണ്ണികളും എഗ്ഗുകളും, ഹനുക്കായിലെ ചോക്കലേറ്റ് നാണയങ്ങളും, ക്രിസ്തുമസിലെ സാന്റക്ലോസിന്റെയും മറ്റും രൂപത്തിലുള്ള ചോക്കലേറ്റ് വാലന്റൈൻസ് ദിനത്തിലെ ഹൃദയ രൂപത്തിലുള്ള ചോക്കലേറ്റും ചില ഉദാഹരണങ്ങൾ. തണുത്തതും ചൂടുള്ളതുമായ പാനീയങ്ങളിൽ ചേർത്ത് ചോക്കലേറ്റ് മിൽക്ക്, ഹോട്ട് ചോക്കലേറ്റ് എന്നിവ നിർമ്മിക്കുന്നതിനും ചോക്കലേറ്റ് ഉപയോഗിക്കുന്നു.

ചോക്കലേറ്റിന്റെ മിതമായ ഉപയോഗം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദ്രോഗ കാരണമാകുന്ന എ.ഡി.എൽ. കോളസ്ട്രോലിന്റെ ഓക്സീകരണ പ്രക്രിയയെ ചോക്കലേറ്റിലുള്ള പോളിഫീനോളുകൾ തടയുന്നതു മൂലം ഹൃദയാഘാത സാധ്യത കുറയുന്നു.

Comments are closed.