ഈന്തപ്പഴം നമ്മുടെ നാട്ടിൽ എങ്ങനെ ഉണ്ടാക്കാം…

വലിയ അളവില്‍ ധാതുക്കളും ദഹന നാരുകളും പഞ്ചസാരയും പോളിഫീനോളുകളും അടങ്ങിയ ഈന്തപ്പഴം ഒരു സ്വര്‍ഗീയ ഫലം തന്നെ എന്നുള്ളതില്‍ സംശയമില്ല. തെങ്ങ് കേരളീയന് എത്ര പ്രിയങ്കരമാണോ അത്രതന്നെ പ്രിയപ്പെട്ടതാണ് അറബികള്‍ക്ക് ഇത്. ഈന്തപ്പനയുടെ എല്ലാ ഭാഗങ്ങളും അവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റെ മാലാഖയുടെ വചനപ്രകാരം എല്ലാ ദിവസവും രാവിലെ അജ് വ ഈന്തപ്പഴം കഴിക്കുന്നവനെ വിഷത്തിന് പോലും ഒന്നും ചെയ്യാനാകില്ല എന്നത്രെ. ഈയിനത്തിന് കിലോയ്ക്ക് 3500 രൂപയോളം വിപണി വിലയുണ്ട്. മറ്റൊരു വിശേഷപ്പെട്ടയിനം ‘മെഡ്ങൂള്‍’ ഇനമാണ്.

കടുത്ത തവിട്ട് നിറത്തില്‍ ചുളുങ്ങി മൃദുവായ വലിയ ഇനം ഈന്തപ്പഴമാണിത്. ഇത് പനയില്‍ നിന്ന് പഴുത്ത് പ്രത്യേകം പരിചരണമൊന്നും കൂടാതെ തന്നെ വിപണിയിലെത്തുന്നു. ലോകത്തെ കൃഷിയോഗ്യമായ ഭൂമിയുടെ ഏതാണ്ട് 3 ശതമാനം സ്ഥലത്ത് ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്നു. ഏതാണ്ട് 50 ലക്ഷം ടണ്‍ പഴം ഒരു വര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദനം ഈജിപ്റ്റിലാണ്. ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും ദേശീയ ചിഹ്നവും കൂടിയാണ്‌ ഈന്തപ്പന.

ഇനി ഈന്തപ്പനയുടെ കൃഷിക്കാര്യങ്ങളിലേക്ക് വരാം. ഈന്തപ്പനയില്‍ ആണ്‍പനകളും പെണ്‍പനകളുമുള്ളതിനാല്‍ കുരുമുളച്ചുണ്ടാകുന്നവയില്‍ പകുതിയും ആണ്‍പനകളായിരിക്കും. ആയതിനാല്‍ ടിഷ്യുകള്‍ച്ചര്‍ തൈകളും വിശേഷപ്പെട്ട പെണ്‍പനകളുടെ ചുവട്ടില്‍ നിന്നും പൊട്ടിക്കിളിര്‍ക്കുന്ന വേരോടു കൂടിയ ചിനപ്പുകളുമാണ് നടീല്‍ വസ്തുക്കളായി ഉപയോഗിക്കുന്നത്. എന്നാല്‍ പരാഗണം നടക്കാനായി തോട്ടത്തിലെ രണ്ട് ശതമാനം ആണ്‍പനകളെ വളര്‍ത്തും.

സമുദ്ര നിരപ്പില്‍ നിന്നും 200 മീറ്റര്‍ വരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാം. ഏഴ് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില സഹിച്ചുവളരും. പക്ഷെ ഏറ്റവും അനുയോജ്യം 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ്. പക്ഷെ കായകള്‍ പാകമായി വരുമ്പോള്‍ മഴയുണ്ടാകാന്‍ പാടില്ല. പരാഗണം കാറ്റ് വഴിയാണെങ്കിലും കൂടുതല്‍ കായ്കള്‍ പിടിച്ചു കിട്ടണമെങ്കില്‍ യന്ത്രസഹായത്തോടെ കൃത്രിമ പരാഗണം നടത്തേണ്ടി വരും. കായ്കള്‍ പാകമായി വരുമ്പോള്‍ ഈന്തപ്പഴം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.