റോബിനോട്‌ വിടപറഞ്ഞ് കഥാനായിക ദിൽഷ..!! എല്ലാം മടുത്തെന്ന് തുറന്നുപറഞ്ഞ് ദിൽഷ… | Dilsha Mass Response To Robin And Bleslee

Dilsha Mass Response To Robin And Bleslee : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിലെ വിജയിയായിരുന്നു ദിൽഷ പ്രസന്നൻ. ഒന്നാം സ്ഥാനത്തെത്തി അമ്പത് ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് നേടിയതിന് പിന്നാലെ ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയായിരുന്നു താരം. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർഥിയുടെ ആരാധകരാണ് ദിൽഷയെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നും അതുകൊണ്ട് ഡോക്ടറുടെ ആഗ്രഹപ്രകാരം ദിൽഷ അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നുമായിരുന്നു സൈബർ ലോകത്തിന്റെ ആവശ്യം. എന്നാൽ ഒരു മറുപടിയും പറയാൻ കഴിയാത്ത അവസ്ഥയിൽ പെട്ടുപോവുകയായിരുന്നു താരം.

ഇപ്പോഴിതാ തന്റെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും തിരശീലയിട്ടുകൊണ്ട് ദിൽഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ദിൽഷ ഏറെ വികാരാധീനയായി തുറന്ന പ്രതികരണം പങ്കുവെച്ച് രംഗത്തിയിരിക്കുന്നത്. “കുറച്ച് നാളുകളായി ഇത് തുടങ്ങിയിട്ട്… ഗെയിം അവിടെ കഴിഞ്ഞു. അതിനെ പുറത്തേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. ഡോക്ടറോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. അത് പ്രണയമാണോ എന്ന് സ്വയം മനസിലാക്കാൻ ഞാൻ കുറച്ച് സമയം കൂടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എനിക്കറിയാം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് വലിയ സമ്മർദ്ദങ്ങളുണ്ട്…

Dilsha Mass Response To Robin And Bleslee
Dilsha Mass Response To Robin And Bleslee

പക്ഷെ എനിക്ക് കുറച്ച് സമയം വേണ്ടേ..!? പക്ഷെ ഇപ്പോൾ എനിക്ക് ചില കാര്യങ്ങൾ മനസിലായി. ഡോക്ടറാണെങ്കിലും ബ്ളെസ്‌ലിയാണെങ്കിലും അവരെല്ലാവരും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. എന്നെ മനസ്സിലാക്കാനോ, എന്റെ കൂടെ നിൽക്കാനോ അവർ ശ്രമിച്ചിട്ടില്ല. ഷോയിൽ ജയിച്ചു, അമ്പത് ലക്ഷം കിട്ടി, അതിനപ്പുറം വിവാഹം എന്നത് എന്റെ സ്വകാര്യപരമായ ഒരു കാര്യമാണ്. ആ വിഷയത്തിൽ ചാടിക്കയറി തീരുമാനമെടുക്കാൻ സാധിക്കുമായിരുന്നില്ല.

ഡോക്ടറും ബ്ലെസ്ലിയും അവരുടെ വീട്ടുകാരുമൊക്കെ കളത്തിലിറങ്ങി വിവാദങ്ങളെ നേരിട്ടു, എന്റെ വീട്ടുകാർ അങ്ങനെ പ്രതികരിക്കില്ല, അവർക്കറിയാം ബിഗ്ഗ്‌ബോസ് എന്നത് ഒരു ഗെയിം ആണ്, അത് അവിടെ അവസാനിച്ചതാണ്…” ദിൽഷയുടെ കടുത്ത പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വലിയ സൈബർ ആക്രമണം നേരിടുന്നുവെന്നും അതുകൊണ്ട് അഭിമുഖങ്ങളിൽ പോലും നുണ പറഞ്ഞുവെന്നും താരം തന്നെ പറയുന്നു. എന്തായാലും ദിൽറോബ്‌ പ്രണയത്തിന് ദിൽഷ ഇപ്പോൾ ഫുൾ സ്റ്റോപ്പ് ഇട്ടുകഴിഞ്ഞിരിക്കുകയാണ്.