അമ്മയെ പോലെ അതീവ സുന്ദരി തന്നെ മകളും..!! കണ്ണന്റെ നടയിൽ മകളെ കൊഞ്ചിച്ചും കളിപ്പിച്ചും മലയാളി പ്രിയതാരം… | Divyaa Unni And Daughter

Divyaa Unni And Daughter : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തങ്കിലും സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ്. ഇപ്പോഴിതാ ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഇളയ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മനോഹരമായ ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

മകളുടെ കുറുമ്പും കുസൃതിയും ആസ്വദിക്കുക മാത്രമല്ല അവളോട് ഓരോ കാര്യം പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം. തനിമലയാളിയായി സെറ്റ് സാരിയിലാണ് ദിവ്യ ഉണ്ണി എത്തിയിട്ടുള്ളത് മകൾ ഐശ്വര്യ ആകട്ടെ സെറ്റിന്റെ പട്ടുപാവാടയിൽ അതീവ സുന്ദരിയായിട്ടുണ്ട്. മകൾ അമ്മയെപ്പോലെ തന്നയാണ് കാണാൻ എന്നാണ് പലരും വീഡിയോയിക്ക് താഴെ കമന്റുകളിലൂടെ പറയുന്നത്.

അമ്മയുടെ അതേ ചിരിയാണ് കുഞ്ഞാവയ്​ക്കെന്നും ചിലർ പറയുന്നുണ്ട്. കുടുംബത്തിനൊപ്പം അമേരിക്കയിലാണ് ഇപ്പോൾ ദിവ്യ ഉണ്ണി. ആദ്യ വിവാഹം വേർപ്പെട്ടതിനെ തുടർന്ന് 2019ലാണ് താരം രണ്ടാമത് വിവാഹിതയാകുന്നത്. 2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് മൂന്നാമത്തെ കുട്ടി പിറന്നത് താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും അന്ന് ദിവ്യ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി കുറിച്ചിരുന്നു.

അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിൽ മുൻ നിരയിൽ നിന്ന താരമാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായി ദിവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ച താരം സജീവമായി വരുമ്പോഴാണ് വിവാഹം നടന്നതും ഇടവേള എടുത്തതും. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ദിവ്യ ഉണ്ണി നൃത്തവേദിയിലൂടെ തന്‍റെ സാന്നിധ്യം ഇപ്പോഴും ആരാധകരെ അറിയിക്കാറുണ്ട്.