വിശ്രമ ജീവിതത്തിന് തയ്യാറെടുക്കുന്നു എന്ന് തുറന്നുപറഞ്ഞ് ഡോക്ടർ റോബിൻ; വിശ്രമത്തിന് ശേഷം സംഭവിക്കുക ഇത്… | Dr Robin Response To Media

Dr Robin Response To Media : ബിഗ്‌ബോസ് മലയാളം ഷോയിൽ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരാണ് താരത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാദം. ഡോക്ടർക്ക് ദിൽഷയോട്‌ തോന്നിയ പ്രണയമാണ് ഇത്തരത്തിൽ ദിൽഷക്ക് വോട്ട് കൊടുക്കാൻ ആരാധകരെയും പ്രേരിപ്പിച്ചത്. എന്നാലിതാ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിച്ചു എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ ദിൽഷ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ ഡോക്ടർ റോബിൻ ഇൻസ്റ്റാഗ്രാമിൽ ദിൽഷക്ക് ആശംസകൾ അറിയിച്ചിരുന്നു. ദിൽഷയെ ബഹുമാനിക്കുന്നുവെന്നും ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ് റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഡോക്ടർ റോബിൻ ഈ വിഷയത്തിൽ നേരിട്ടുള്ള ഒരു പ്രതികരണം കൂടി നടത്തിയിട്ടുണ്ട്. ഒരു ഓൺലൈൻ മീഡിയയാണ് റോബിന്റെ പ്രതികരണം ആരാധകരിലേക്ക് എത്തിച്ചത്. അന്നും ഇന്നും ദിൽഷയെ താൻ ബഹുമാനിക്കുന്നു.

Dr Robin Response To Media
Dr Robin Response To Media

ഇനിയങ്ങോട് ദിൽഷയ്ക്ക് നല്ല ഭാവിയുണ്ടാകട്ടെ, അർഹതയുള്ള ഒരു കലാകാരിയാണ് ദിൽഷ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്നാൽ ദിൽഷയുടെ പ്രതികരണത്തിൽ എന്ത് ഫീലിംഗ്‌ ആണ് ഇപ്പോഴുള്ളത് എന്നുചോദിച്ചാൽ ചിരിച്ചുകൊണ്ടാണ് ഡോക്ടറുടെ മറുപടി. ഇത്തരം കാര്യങ്ങളിൽ രണ്ടുപേരുടെയും അഭിപ്രായം ഒന്നായി വരണമല്ലോ, ഇവിടെ അത് സംഭവിച്ചില്ല. ഒരിടത്തും തളരരുത് എന്നാണ് എന്റെ പോളിസി, ഒരു വീഴ്ചയുണ്ടായാൽ ഒന്ന് റെസ്റ്റ് എടുക്കണം. റെസ്റ്റിന് ശേഷം അതിശക്തമായി തന്നെ തിരിച്ചുവരണം. അതാണ് യഥാർത്ഥ പോരാളിയുടെ വിജയം.

ഈ വീഡിയോക്ക് താഴെ ഒട്ടേറെ ആരാധകരാണ് ഡോക്ടർക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ പോയാലും ഡോക്ടർ സന്തോഷമായിരിക്കണം, അതാണ് ഞങ്ങൾക്ക് വലുതെന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്. ഇപ്പോഴും എല്ലാ ദിവസങ്ങളും ഡോക്ടർ ആരാധകർക്കൊപ്പം തന്നെയാണ് ചിലവഴിക്കുന്നത്. ഒരു സിനിമാതാരത്തിന് പോലും ലഭിക്കാത്തത്ര ആരാധകപിന്തുണയാണ് ഡോക്ടർ റോബിൻ ലഭിച്ചുകൊണ്ടിരിക്കുന്നത്.