6 മാസം കൊണ്ട് ഡ്രാഗൺ ഫ്രൂട്ട് കായ്ക്കാൻ ഒരു സൂത്രം

കാഴ്ചയിലും രുചിയിലും ഏറെ മുന്നിൽ നിൽക്കുന്ന ഡ്രാഗൺ ഫ്രൂട്ട് ഇന്ന് വീടുകളിലും നിരവധി പേർ വളർത്തുന്നു. പിത്തായപ്പഴമെന്ന വിളിപ്പേരുമുണ്ട്. നേരിയ മധുരം, സവിശേഷമായ രൂപം, കണ്ണഞ്ചിപ്പിക്കുന്ന നിറം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഡ്രാഗണ്‍ ഫ്രൂട്ട് രണ്ട് തരത്തിലുണ്ട്. ഉളള് വെളുത്തതും അകവും പുറവും പിങ്ക് നിറമുളളതും. പിങ്ക് നിറമുളളതിനെ മെക്സിക്കന്‍ റെഡ് എന്നാണ് വിളിക്കുന്നത്. വെളളയേക്കാള്‍ രുചിയും ഗുണവും കൂടുതലാണിതിന്.

ജാം, ജ്യൂസ്, വൈൻ എന്നിവയ്ക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു. വിറ്റാമിൻ സി യുടെ കലവറയാണ്. കൊളസ്‌ട്രോൾ, ഡയബേറ്റിക്, അസ്ത്മ എന്നിവ നിയന്ത്രിക്കാൻ നല്ലതാണ്. ബ്ലഡ്‌ കൗണ്ട് കൂടാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. പഴത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

വിത്തുകള്‍ വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും കൃഷിചെയ്യാം. നന്നായി പാകമായ പഴങ്ങളില്‍നിന്നു വിത്തിനോടൊപ്പമുള്ള മാംസളഭാഗം മാറ്റിയശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം. കളളിമുള്‍ചെടി വര്‍ഗത്തില്‍ പെട്ടതായതു കൊണ്ട് അത്ര പരിചരണവും ആവശ്യമില്ല. നനയും കുറച്ചുമതി. കീടബാധയും മറ്റു പ്രശ്നങ്ങളും ഇല്ലെന്നു തന്നെ പറയാം. ചെറിയമുളളുകളുളള ചെടിയായതിനാല്‍ എലിശല്യവും കുറവാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.