മുളപ്പിച്ച വെളുത്തുള്ളി നിസ്സാരക്കാരൻ അല്ല…

വെളുത്തുള്ളി ഇല്ലാതെ അടുക്കളയിലെ പാചകം പൂർത്തിയാക്കാൻ കഴിയില്ല. വെളുത്തുള്ളി ഭക്ഷണവസ്തുക്കളില്‍ സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറാന്‍ കൂടി സഹായിക്കുന്നവയാണ്. എന്നാല്‍ മുള്ച്ച, അതായത് പച്ച നിറത്തിലെ മുള വന്ന വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് കൂടുതല്‍ നല്ലതാണെന്നു പറയും.

വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും.

തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.