ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം…!

ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം…! നമ്മൾ എല്ലാവരും തന്നെ വലിയ വില കൊടുത്താണ് വെളുത്തുള്ളി കടയിൽ നിന്നും വാങ്ങുന്നത്. നമ്മളുടെ ഒട്ടുമിക്ക പാചക വിഭവത്തിലും ഒഴിച്ച് നിർത്താൻ പറ്റാത്ത ഒരു വിഭവമാണ് വെളുത്തുള്ളി. മാത്രവുമല്ല ഇത് സുഗന്ധദ്രവ്യത്തിൽ പെടുന്ന ഒരു ഐറ്റം കൂടെ ആണ്.

പാചകത്തിനുപരി ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഗ്യാസ് സ്ട്രബിൾ തുടങ്ങി ഒരുവിധം ആരോഗ്യ പ്രേശ്നങ്ങൾക്കുള്ള മരുന്നും കൂടെ ആണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ നമ്മൾ എല്ലാവര്ക്കും മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാലോ ഒടുക്കാത്ത വിലയും. അതുകൊണ്ട് ഇനി നമ്മൾക്ക് ഇ വെളുത്തുള്ളി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം.

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി. ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകൾ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക.

വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.