ഇതുണ്ടോ കയ്യിൽ? പിന്നെ പല്ലി വീട്ടിൽ ഉണ്ടാവില്ല…!

ഇതുണ്ടോ കയ്യിൽ? പിന്നെ പല്ലി വീട്ടിൽ ഉണ്ടാവില്ല…! സ്ക്വാമെറ്റയിലെ ഗെക്കോനിഡേ എന്ന കുടുംബത്തിലെ ഒരിനമാണ് സാധാരണ കാണപ്പെടുന്ന പല്ലി അഥവാ ഗൗളി. ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് എന്നാണ് ശാസ്ത്രീയനാമം. ജന്തുശാസ്ത്രത്തിൽ ഇവ ഉൾപ്പെടുന്ന ഉപനിര ആകെ പല്ലിയെന്നാണ് അറിയപ്പെടുന്നത്. ഓന്ത്, അരണ തുടങ്ങിയവ ഈ നിരയിൽ ഉൾപ്പെടുന്നു.

ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമേറിയവയാ ണ് ഉടുമ്പുകൾ.ദക്ഷിണ പൂർവേഷ്യയാണ്ഇവയുടെ സ്വദേശം. കപ്പലുകളിലൂടെ ലോകം മുഴുവൻ പടർന്നിട്ടുള്ള ഇവ അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ പകുതിയിലും ആസ്ട്രേലിയയിലും, മദ്ധ്യ, ദക്ഷിണ അമേരിക്കയിലെ മിക്ക രാജ്യങ്ങളും, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും മറ്റും കാണപ്പെടുന്നുണ്ട്.

ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും.

ഏഴര മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാകും. ഇവ നിരുപദ്രവകാരികളാണ്. ഇവയ്ക്ക് വിഷമില്ല. ശരീരത്തിന്റെ മുകൾഭാഗത്ത് ചെറിയ തരികൾ മാതിരി കാണപ്പെടും. മൂക്കിലാണ് ഏറ്റവും വലിയ തരികൾ കാണപ്പെടുന്നത്. ഉടലിന്റെ പിന്നിലായി ഈ തരികൾക്കൊപ്പം ട്യൂബർക്കിളുകളും (tubercles) കാണപ്പെടാറൂണ്ട്. ഇവ ചിലപ്പോൾ ഇല്ലാതെയുമിരിക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.