ഇഞ്ചി ഇനി വീട്ടിൽ കിലോക്കണക്കിന് ഉണ്ടാക്കാം…

നമുക്കെല്ലാം സുപരിചിതമായ ഇഞ്ചി സുഗന്ധവ്യഞ്ജനമായും നാടോടി മരുന്നായും കറികളിലും വ്യാപകമായി ഉപയോഗിക്കുന്നു കൂടാതെ ആയുർവേദ മരുന്ന് കൂട്ടുകളിലും ഇഞ്ചിക്ക് ഒരു പ്രേത്യേഗ സ്ഥാനമുണ്ട്. മണ്ണിനടിയിൽ വിളവുണ്ടാകുന്ന ഈ ഐറ്റം നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാവുന്നതാണ്. കൃഷിക്കിടയിൽ യാതൊരുവിധത്തിലുള്ള കേടോ രോഗബാധകളോ ഉണ്ടാവാൻ സാധ്യതയില്ല എന്നതുകൊണ്ട് തന്നെ കീടനാശിനികളുടെയും മറ്റും ആവശ്യം ഇല്ല.

പല തരം ഇഞ്ചികൾ ഇന്ന് വിപണിയിൽ നമുക്ക് ലഭിക്കും അതിൽ ഒന്നാണ് ചുവന്ന ഇഞ്ചി. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നതാണ്ട് ചുവന്ന ഇഞ്ചി. സാധാരണ ഇഞ്ചിയേക്കാൾ ഇരട്ടിയിലധികം വിളവ്, കൂടുതൽ ഔഷധ മൂല്യം, ഗുണമേന്മ, എരിവ്, മണം എന്നിവയൊക്കെ ഈ ചുവന്ന ഇഞ്ചിയുടെ പ്രത്യേകതകൾ ആണ്. കറിയിൽ ഉപയോഗിക്കാനും വളരെ നല്ലതാണ്, സാധരണ നമ്മുടെ നാടൻ ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാൽഭാഗം മതിയാകും ചുവന്ന ഇഞ്ചി. ഇ ഇഞ്ചി എങ്ങനെ വിളവെടുക്കണം, വിളവെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, വിളവ് കൂട്ടാൻ എന്തൊക്കെ ചെയ്യണം എന്നാണ് ഇ വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാമെങ്കിലും 300 മീറ്ററിനും 900 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളാണ്‌ ഉചിതം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ്‌ ഇഞ്ചികൃഷിക്ക് നല്ലത്. മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യം ഏർപ്പെടുത്തിയോ കൃഷി ചെയ്യാവുന്നതുമാണ്‌. കൃഷി മഴയെ മാത്രം ആശ്രയിച്ച് ആണെങ്കിൽ നടുന്ന സമയത്ത് മിതമായും വളർച്ച സമയത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്‌. വിളവെടുപ്പിന്‌ ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കുകയും വേണം. മിതമായ തോതിൽ തണൽ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്നു.

കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ്‌ ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ്; നല്ല നീർ‌വാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം. കൂടാതെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണിന്റെ അമ്ല-ക്ഷാര സൂചിക ആറിനും ഏഴിനും ഇടയിലുമായിരിക്കണം. പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണിൽ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ്. മണ്ണിൽ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകൾ രണ്ടുവർഷം വരെ ആകാവുന്നതുമാണ്.

മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്‌. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരുന്നു.ഓരോ പ്രദേശത്തിന്റേയും കൃഷി രീതിയനുസരിച്ച് തടത്തിന്റെ ആകൃതി നിശ്ചയിക്കാവുന്നതാണ്‌. അടിവളമായി ക്മ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്‌. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലത്തിൽ 25 സെന്റിമീറ്റർ ഉയരത്തിൽ നിർമ്മിക്കാവുന്നതാണ്‌. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ ചെറിയ കുഴികളിൽ നടാവുന്നതാണ്‌. നടുന്നതിനോടൊപ്പം ട്രൈക്കോഡർമ അടങ്ങിയ ചാണകപ്പൊടി – വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളിൽ ഇട്ട് മണ്ണിട്ടു മൂടുന്നത്; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു.

Comments are closed.