സൗന്ദര്യ രഹസ്യം സാരി തന്നെ; കൂടുതൽ സുന്ദരി ആരെന്ന് സോഷ്യൽ മീഡിയ..!? ഓണം ഡ്രെസ്സിൽ തിളങ്ങി സാന്ത്വനം അഞ്‌ജലിയും റെബേക്ക സന്തോഷും… | Gopika And Rebecca In Kerala Sree Malayalam

Gopika And Rebecca In Kerala Sree Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്‌ജലി എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ഏറെ ആരാധകരാണ് ഗോപികക്കുള്ളത്. തിളങ്ങുന്ന സൗന്ദര്യവും അനിതരസാധാരണമായ അഭിനയശൈലിയും കൊണ്ട് പ്രേക്ഷകമനം കീഴടക്കുന്ന ഗോപിക അനിൽ ഇന്ന് മലയാളക്കരയുടെ പ്രിയങ്കരിയാണ്.

ഇപ്പോഴിതാ കേരള സാരിയിൽ തിളങ്ങിനിൽക്കുന്ന ഗോപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടെലിവിഷൻ താരം റെബേക്കക്കൊപ്പമാണ് ഗോപിക ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവസുന്ദരിയായാണ് ഗോപിക ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാന്ത്വനത്തിലെ അഞ്ജലിയായി തന്നെയാണ് ഇന്ന് ഗോപിക അനിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. മുമ്പും പല സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും സാന്ത്വനത്തിലൂടെയാണ് ഗോപിക ഇത്രത്തോളം പ്രേക്ഷകപ്രീതി നേടുന്നത്.

കസ്തൂരിമാൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റെബേക്ക ഈയിടെ സ്വന്തമായി ഒരു ഫാഷൻ സ്റ്റോർ ആരംഭിച്ചിരുന്നു. അതിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സൂര്യ ടീവിയിലെ കളിവീട് എന്ന സീരിയലിലും അഭിനയിക്കുകയാണ് ഇപ്പോൾ റെബേക്ക. ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ് കളിവീട്. നിതിനാണ് കളിവീടിൽ റെബേക്കയുടെ നായകൻ. ഇവരുടെ പെയർ പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. എന്താണെങ്കിലും ഗോപികയും റെബേക്കയും ഒന്നിച്ചെത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകരെ ഏറെ ആകർഷിച്ചിരിക്കുകയാണ്.

സാന്ത്വനത്തിൽ നായികാകഥാപാത്രമാണ് ഗോപിക അവതരിപ്പിക്കുന്ന അഞ്‌ജലി. സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന്റെ പെയറാണ് അഞ്‌ജലി. ഇവരുടെ കെമിസ്ട്രി സീരിയൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ശിവാഞ്‌ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് ഉള്ളത്. മലയാളം ടെലിവിഷൻ പ്രേക്ഷകർ ഇത്രയധികം സ്വീകരിച്ച മറ്റൊരു സ്ക്രീൻ പെയർ ഉണ്ടെന്ന് തോന്നുന്നില്ല. അത്രയും ഹൈപ്പാണ് ശിവാഞ്ജലിമാർക്ക് ഉള്ളത്.