പച്ചമുളക് നന്നായി ഉണ്ടാകാൻ, വിത്തു മുതൽ മുളകു വരെ ശ്രദ്ധിക്കേണ്ടതും, ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശദീകരിക്കുന്നു

നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്.അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്.

മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്.

കടല പിണ്ണാക്ക് മുളകുചെടികളുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ കൊടുത്താല്‍ ഉറുമ്ബ് വരുന്നതിനാല്‍ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളംപുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേര്‍പ്പിച്ച്‌ ഗ്രോബാഗില്‍ ഒഴിച്ച്‌ കൊടുക്കാവുന്നതാണ്.

കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേര്‍ത്തു് പുളിപ്പിച്ച്‌ ചെടികള്‍ക്ക് നല്‍കുന്നത് കൂടുതല്‍ നല്ലതാണ്. തൈകള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില്‍ വളര്‍ത്തിയ പച്ച മുളകുകള്‍ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ചെടികള്‍ വളര്‍ന്നു വരുമ്ബോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyleMini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.