
Instant Breakfast Recipe Malayalam : ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടിയോ വറക്കാത്ത അരിപ്പൊടിയോ എടുക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറ് അല്ലെങ്കിൽ അവല് കുതിർത്തത് ചേർക്കുക. ഇനി ഇതെല്ലാം കൂടി ബൈൻഡ് ആയി കിട്ടാനായി ഒരു രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക.
ശേഷം ഇവ മൂന്നും ഒരു മിക്സി യുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ദോശമാവ് അരച്ചെടുക്കുന്ന അതേ രീതിയിൽ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റി ശകലം കൂടി രസത്തിനുവേണ്ടി നാരങ്ങാ നീരോ തൈരോ ചേർക്കുക. നാരങ്ങ ആണെങ്കിൽ പകുതി നാരങ്ങയും തൈര് ആണെങ്കിൽ രണ്ട് ടേബിൾ സ്പൂൺ തൈരും ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. ശേഷം ഈ പലഹാരത്തിന് കൂടെ കഴിക്കാനായി ചമ്മന്തി ഉണ്ടാക്കുവാൻ വേണ്ടി ഒരു ജാറിൽ നാല് വലിയ തക്കാളി അരിഞ്ഞിടുക.
ശേഷം ജാർലേക്ക് ഒരു 10 ചെറിയ ഉള്ളി കൂടി ഇടുക. എന്നിട്ട് മൂന്ന് വെളുത്തുള്ളിയും 3 വറ്റൽ മുളകും കുറച്ച് ജീരകവും ആവശ്യത്തിന് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിക്കാതെ അരച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ ശകലം വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും കറി വേപ്പിലയുമിട്ട് കടുക് പൊട്ടിയതിനുശേഷം ഈ അരച്ചെടുത്തത് അതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ച് എടുത്താൽ സ്വാദിഷ്ടമായ ചമ്മന്തി റെഡി.
ശേഷം നമ്മൾ മാറ്റിവെച്ച മാവിലേക്ക് ആവശ്യത്തിനു ഉപ്പും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. എന്നിട്ട് ഒരു ദോശ തട്ട് എടുത്ത് അതിൽ മാവ് ഒഴിച്ച് ചുട്ടെടുക്കുക. തട്ടുകട രീതിയിലുള്ള ദോശയാണ് നമ്മൾ തയ്യാറാക്കിയത്. വളരെ എളുപ്പം ചമ്മന്തിയും ഈ രീതിയിൽ ദോശയും ഉണ്ടാക്കി എടുക്കാവുന്ന താണ്. Video Credits : Akkus Cooking