ഡ്രോണുകളിൽ വിസ്മയം തീർത്ത് “കടുവ” ; മലയാള സിനിമയുടെ അഭിമാന നിമിഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്… | KADUVA Dubai launch

പൃഥ്വിരാജ് പ്രൊഡക്ഷന്റെ കീഴിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കടുവ” എന്ന സിനിമയുടെ ആവേശ തിമിർപ്പിലാണല്ലോ സോഷ്യൽ മീഡിയയും സിനിമാ ലോകവും. പൃഥ്വിരാജ് നായകനായി എത്തുന്ന ഈയൊരു ചിത്രത്തിന്റെ ട്രെയിലറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മറ്റേത് ചിത്രങ്ങളെക്കാളും ഈയൊരു മാസ്സ് എന്റർടൈനർ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ എന്ന് നിസംശയം പറയാവുന്നതാണ്.

മാത്രമല്ല കഴിഞ്ഞ ദിവസം കടുവ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊണ്ട് ദുബൈയിലെ ആകാശത്ത് നടത്തിയ ഡ്രോൺ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിയിരുന്നു. ദുബൈയിലെ ശൈയ്ക്ക് സായിദ് റോഡിൽ വച്ച് നടന്ന ഈ ഒരു ഡ്രോൺ പ്രദർശനത്തിൽ പൃഥ്വിരാജിന്റെ പേരും സിനിമയുടെ പേരും ആകാശത്ത്‌ വിസ്മയം തീർത്ത് തെളിഞ്ഞപ്പോൾ ഈയൊരു മുഹൂർത്തത്തിന് സാക്ഷിയാകാൻ പൃഥ്വിരാജ്, വിവേക് ഒബ്രോയ് തുടങ്ങിയ താരങ്ങളും മറ്റു അണിയറ പ്രവർത്തകരും എത്തുകയും ചെയ്തിരുന്നു.

KADUVA Dubai launch
KADUVA Dubai launch

മാത്രമല്ല ” മലയാള സിനിമ ആകാശം ജ്വലിപ്പിച്ചപ്പോൾ ” എന്ന അടിക്കുറിപ്പിൽ ഈയൊരു അഭിമാന മുഹൂർത്തത്തിന്റെ വീഡിയോ പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തിരുന്നു. 2012 ൽ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം ഇതാദ്യമായാണ് ഷാജി കൈലാസ് – പ്രിഥ്വിരാജ് എന്നിവർ ഒന്നിക്കുന്നത് എന്ന നേട്ടവും കടുവ എന്ന സിനിമക്കുണ്ട്. സംയുക്ത മേനോൻ നായികയായി പുറത്തിറങ്ങുന്ന ഈയൊരു സിനിമയിൽ വിവേക് ഒബ്രോയ് കൂടി എത്തുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

മാത്രമല്ല അർജുൻ അശോകൻ, രഞ്ജി പണിക്കർ, അലൻസിയർ എന്നീ വൻ താരനിരയും കടുവയിൽ ഒന്നിക്കുന്നുണ്ട്. നേരത്തെ ജൂൺ 30ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത് എങ്കിലും ചില പ്രത്യേക കാരണങ്ങളാൽ ജൂലൈ 7 ലേക്ക് സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.