കടുവ പൃഥ്വിയുടെ ആക്ഷൻ വെടിക്കെട്ടോ..!? തീയറ്ററുകളിൽ കുറുവാച്ചന്റെ പറന്നടി… | Kaduva Movie Review Malayalam
Kaduva Movie Review Malayalam : വർഷങ്ങൾക്കുശേഷം സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ തിയേറ്ററുകളിൽ എത്തി. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം ലഭിക്കുന്നത്. മാസ് ആക്ഷൻ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി എന്ന് തന്നെ പറയാം. മലയാളത്തിൽ വളരെ കാലത്തിന് ശേഷമാണ് ഇത്തരമൊരു മാസ് ആക്ഷൻ എന്റെർറ്റൈനർ എത്തുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
പൃഥ്വിരാജിന്റെ ഫൈറ്റ് സീക്വൻസുകൾ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിപ്പിച്ചു എന്ന് തന്നെ പറയാം. മലയാള സിനിമയിൽ അടുത്തൊന്നും കണ്ടിട്ടില്ലാത്ത മാസ്സ് സംഘട്ടന രംഗങ്ങളാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചു വച്ചിരിക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നു. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ വന്ന് ആസ്വദിക്കാവുന്ന ചിത്രമാണ് ‘കടുവ’ എന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.
ഷാജി കൈലാസിന്റെ ഗംഭീര തിരിച്ചുവരവാണ് ‘കടുവ’ എന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകർ, പൃഥ്വിരാജിന്റെ മാസ്സ് മസാല ആക്ഷൻ ചിത്രം തീയറ്ററുകളിൽ എത്തി ആഘോഷിക്കുകയാണ്. പലരും പുലിമുരുകന് ശേഷം കണ്ട ഏറ്റവും മികച്ച മാസ് ആക്ഷൻ ചിത്രമാണ് ‘കടുവ’ എന്നും അഭിപ്രായപ്പെട്ടു. മാസ് ആക്ഷൻ രംഗങ്ങൾക്കൊപ്പം മികച്ച കഥയും ചിത്രം പറയുന്നുണ്ടെന്ന് പ്രേക്ഷകർ പറഞ്ഞു. ഫസ്റ്റ് ഷോക്ക് തന്നെ മികച്ച അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം, സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ്, വിവേക് ഒബ്രോയ്, സംയുക്ത മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. ജെയിക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.