താടി വെച്ച കണ്ണനെ കണ്ട് അത്ഭുതത്തോടെ സോഷ്യൽ മീഡിയ..!! കൃഷ്ണലീലകളുമായി കാർത്തിക് തകർക്കുമ്പോൾ… | KARTHiK SURYA Krishnan

KARTHiK SURYA Krishnan : സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാർത്തിക് സൂര്യ. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംപർ ചിരി’ എന്ന കോമഡി റിയാലിറ്റി ഷോയുടെ അവതാരകനായി എത്തുന്ന കാർത്തിക് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. ഒരു റിയാലിറ്റി ഷോയുടെ അവതാരകൻ എന്ന നിലയിൽ കാർത്തിക് വേറിട്ട ശൈലിയാണ് പിന്തുടരുന്നത്. ഷോയിലെ വിധികർത്താക്കളായ മഞ്ജുപിള്ളക്കും സാബുമോനും നസീർ സംക്രാന്തിക്കുമൊക്കെ ഒപ്പം കാർത്തിക് അടിച്ചുപൊളിക്കുന്നതാണ് പ്രേക്ഷകർ കാണാറുള്ളത്.

ഇപ്പോഴിതാ വിഷുവിന് കാർത്തിക് പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണവേഷത്തിലാണ് കാർത്തിക് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “ഇതേതാ ഈ താടിയുള്ള കൃഷ്ണൻ?” എന്നാണ് പ്രേക്ഷകർ കമ്മന്റ് ചെയ്തിരിക്കുന്നത്. “അപ്പോൾ എല്ലാ ചങ്ക് സബ്സ്ക്രൈബർമാർക്കും ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഓരോ ഡ്രീമർമാർക്കും താടി വെച്ച കള്ളക്കണ്ണൻറെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ” എന്ന് കുറിച്ചുകൊണ്ടാണ് കാർത്തിക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ വേറിട്ട ലൈഫ് സ്റ്റൈൽ വ്ലോഗർമാരിൽ ഒരാൾ കൂടിയാണ് കാർത്തിക്. വേറിട്ട അവതരണമാണ് കാർത്തികിനെ കൂടുതൽ ആരാധകരിലേക്ക് അടുപ്പിക്കുന്നത്. രാധമാർക്കൊപ്പം നൃത്തം ചെയ്യുന്ന ഡാൻസ് വീഡിയോയും കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എ ജെ ഫോട്ടോഗ്രാഫിയാണ് കാർത്തിക്കിന്റെ വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന ഷോയിൽ അവതാരകനായ കാർത്തിക് ഇടക്ക് ഒരു ഇടവേള എടുത്തിരുന്നു.

ആ സമയം കാർത്തിക്കിന്റെ ആരാധകർ പ്രിയ അവതാരകനെ തിരിച്ചുകൊണ്ടുവരണമെന്ന് സ്ഥിരം ആവശ്യപ്പെട്ടിരുന്നു. ആശുപത്രിക്കിടക്കയിൽ നിന്നും തിരികെയെത്തിയ കാർത്തിക് ഉടനടി ഷോയിൽ തിരിച്ച് ജോയിൻ ചെയ്തിരുന്നു. കാർത്തികിന്റെ കൃഷ്ണവേഷത്തിലെ വിഷുച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ.