വാങ്ങിയ ഒരിലയിൽ നിന്നും ഞാൻ വളർത്തിയെടുത്ത കറ്റാർവാഴ ചെടി…

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്.

ഹെൽത്ത് ഡ്രിങ്ക്സ്, ക്ലെൻസറുകൾ, ഫെയർനസ് ക്രീം എന്നിവയുടെ ഉത്പാദനത്തിൽ കറ്റാർവാഴസത്ത് ഉപയോഗിക്കുന്നു. കൊടിയ വരൾച്ചയിലും കറ്റാർവാഴ കൃഷി ചെയ്യാം. നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്. കള്ളിമുള്ളിന്റെ ഇനത്തിൽപ്പെട്ട ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ.

  1. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം
  2. മണ്ണ് കിളച്ചൊരുക്കി ചാണകമോ ആട്ടിൻകാഷ്ഠമോ അടിവളമായി ചേർക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം കറ്റാർവാഴ നടാം. കട്ടയില്ലാത്ത മണ്ണാണ് വേണ്ടത്. 50 സെ.മീ അകലത്തിലായിരിക്കണം തൈകൾ നടേണ്ടത്
  3. നല്ല വെയിലുള്ള സ്ഥലത്ത് കൃഷി ചെയ്യണം. വെയിൽ കുറഞ്ഞാൽ കൂടുതലായി ഇലകളുണ്ടാകില്ല
  4. വേര് മാത്രം മണ്ണിനടിയിൽ ഉറപ്പിച്ച് വെച്ചാണ് തൈകൾ നടേണ്ടത്
  5. മഴമറയിൽ കൃഷി ചെയ്യുന്നത് നല്ലതാണ്
  6. ഒരു വർഷം മൂന്ന് തവണ പോള മുറിച്ചെടുക്കാം
  7. മരുന്നുൽപ്പാദനവുമായി ബന്ധപ്പെട്ട വിപണിയിലാണ് കറ്റാർവാഴയ്ക്ക് ഏറെ പ്രാധാന്യം. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഹൈബ്രിഡ് ഇനങ്ങൾ യോജിച്ചതാണ്
  8. ആറുമാസം പ്രായമായ ചെടിയിൽ നിന്ന് വിളവെടുക്കാം
  9. വേരുകൾ മുറിയാത്ത രീതിയിൽ ചെറുതായി മണ്ണിളക്കിക്കൊടുത്താൽ നന്നായി വളരും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.