കൊങ്ങിണിചെടി; ഇനി ഈ ചെടി വിട്ടുകളയരുതേ..

സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി. കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്.

വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളുമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്. വെർബനേസി കുടുംബത്തിൽ‌പ്പെട്ട ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.


ഇംഗ്ലിഷിൽ കോമൺ ലന്താന എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Lantana camara എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു. കൊങ്ങിണിചെടി; ഇനി ഈ ചെടി വിട്ടുകളയരുതേ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.