എന്തൊരു ക്യൂട്ട്നെസാ ആ മുഖത്ത്; മഞ്ഞ സാരിയിൽ അഴകായി ലക്ഷ്മി നക്ഷത്ര… | Lakshmi Nakshathra In Yellow Saree Pics Goes Viral Malayalam
Lakshmi Nakshathra In Yellow Saree Pics Goes Viral Malayalam : ടെലിവിഷൻ ഷോകളുടെ അവതാരകയായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്ത ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായാണ് ലക്ഷ്മി കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ക്യൂട്നെസ് കൊണ്ടും സംസാര ശൈലി കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരം ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ്.
ലക്ഷ്മി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. മഞ്ഞ പ്രിന്റ്ഡ് സാരിയിൽ അതി മനോഹരിയായാണ് താരം കാണപ്പെടുന്നത്. സിംപിൾ മേക്കപ്പിൽ ആഭരണങ്ങൾ ഇല്ലാതെ ഹാങ്ങിഗ് കമ്മൽ മാത്രമാണ്.
ഒപ്പം അതീവ സുന്ദരിയാണ് താരത്തെ കാണപ്പെടുന്നത്. മേക്കോവർ സാരിയുടെ കളറിനോട് ചേർന്ന് നിൽക്കുന്നതാണ്. ആന്റിക് നിറത്തിലുള്ള ഇയറിംഗ്സും പ്ലെയിന്‍ നെക്കും ലക്ഷ്മിക്ക് കൂടുതൽ സൗന്ദര്യം നൽകുന്നുണ്ട്. സിദ്ദു വത്സനാണ് ലക്ഷ്മിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. മഞ്ഞ എല്ലായിടത്തും സൂര്യകാന്തി പൂ പോലെ തിളങ്ങുന്നു എന്ന അടിക്കുറുപ്പോടെ ലക്ഷ്മി തന്നെയാണ് തന്റെ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്.
ചിന്നുചേച്ചി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലും സ്വന്തം യുട്യൂബ് ചാനലിലും വലിയ ഫോളോവേഴ്സാണ് ലക്ഷ്മിക്ക് ഉള്ളത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.