ചകിരിച്ചോർ വീട്ടിൽ ഉണ്ടാക്കാം

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ചകിരിയില്‍ നിന്ന് ചകിരിനാര് വേര്‍തിരിച്ച ശേഷം മിച്ചം വരുന്ന ചകിരിച്ചോറില്‍ നിന്നും നല്ല കമ്പോസ്റ്റ് വളം നിര്‍മ്മിക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ പറ്റുന്ന ഒന്നാണിത്.

നല്ല ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കാനുമിത് സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിന്റെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. ചകിരിച്ചോർ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

തൊണ്ടില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുമ്പോള്‍ ബാക്കി വരുന്ന പദാര്‍ഥമാണ് ചകിരിച്ചോര്‍. വിളവിൻ്റെ അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.