കണ്ണെടുക്കാൻ തോന്നുന്നേയില്ല; ദുബായ് ചിത്രങ്ങളിൽ ആരാധകരുടെ മനം മയക്കി മാളവിക മേനോൻ… | Malavika Menon Glamorous Pics In Dubai Goes Viral News Malayalam

Malavika Menon Glamorous Pics In Dubai Goes Viral News Malayalam : മലയാള സിനിമ ലോകത്തും തമിഴ് സിനിമ ലോകത്തും ഒരുപോലെ സഹനടി വേഷങ്ങളിൽ തിളങ്ങുന്ന അഭിനേത്രികളിൽ ഒരാളാണല്ലോ മാളവിക മേനോൻ. നിദ്ര എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് നിരവധി സിനിമകളിൽ സഹ നടിയായും മറ്റു വേഷങ്ങളിലും നിറഞ്ഞുനിന്ന് കൈയ്യടി നേടുകയായിരുന്നു. തുടർന്ന് ഇവൻ “വേറെ മാതിരി” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തും താരം ചുവടുറപ്പിക്കുകയായിരുന്നു.

മാത്രമല്ല ഞാൻ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് സഹനടി വേഷങ്ങൾക്കപ്പുറമുള്ള കഥാപാത്രങ്ങളിലൂടെ ഈയിടെ പുറത്തിറങ്ങിയ സിബിഐ ഫൈവ്, ആറാട്ട്, പുഴു എന്നീ സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

Malavika Menon Glamorous Pics In Dubai Goes Viral News Malayalam
Malavika Menon Glamorous Pics In Dubai Goes Viral News Malayalam

മാത്രമല്ല ഈയിടെ കൊച്ചി ലുലു മാളിൽ വെച്ച് നടന്ന ഫാഷൻ വീക്ക് പ്രോഗ്രാമിലെ റാമ്പ് വാക്കിൽ ഏറെ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, ദുബായിൽ നിന്നും പകർത്തിയ തന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ചുവപ്പും കടും നീലയും നിറത്തിലുള്ള ചെക്ക് ഷർട്ടിലും ഡെനിം ഷോർട്സിലും അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവിക മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഈയൊരു കിടിലൻ കോസ്റ്റ്യൂമിൽ പലതരത്തിലുള്ള പോസിലുള്ള 10 ചിത്രങ്ങളോളം താരം പങ്കുവച്ചിട്ടുണ്ട്. പ്രമുഖ ഹോട്ടൽ ബ്രാൻഡായ ഫെയർ മോണ്ടിന്റെ ദുബായ് ഹോട്ടലിൽ വെച്ച് പകർത്തിയ ചിത്രങ്ങളാണ് ഇവ. ഈയൊരു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ നിമിഷ നേരം കൊണ്ട് ഇവ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. മാത്രമല്ല നിരവധി പേരാണ് ഈയൊരു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.